കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
റോഡ് നിറഞ്ഞ് സൈക്കിളുകൾ; നഗരം കീഴടക്കി 'ദുബൈ റൈഡ്'
നാഷിഫ് അലിമിയാൻ
വാഹനങ്ങൾ ചീറിപായുന്ന ശൈഖ് സായിദ് റോഡിൽ അപൂർവമായി മാത്രമാണ് വാഹനങ്ങൾ േബ്ലാക്ക് ചെയ്യുന്നത്. ദുബൈയുടെ സൗന്ദര്യം ആസ്വദിച്ച് സൈക്കിളിൽ ചുറ്റിത്തിരിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ദുബൈ റൈഡ്. 10,000ഓളം റൈഡർമാരാണ് സൈക്കിളുമായി നിരത്തിലിറങ്ങിയത്. കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് എന്നിവയും അണിനിരന്നു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുൻപിലൂടെയാണ് യാത്ര. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക റൂട്ടുണ്ട്
ദുബൈ: വാഹനങ്ങൾ കടലിരമ്പം തീർക്കുന്ന ശൈഖ് സായിദ് റോഡിൽ സൈക്കിളുകൾ നിറഞ്ഞു, ആവേശത്തോടെ ആയിരങ്ങൾ ആഞ്ഞു ചവിട്ടി ആരോഗ്യത്തിന്റെ ട്രാക്കിലേക്ക്. ‘ദുബൈ റൈഡ്’ മൂന്നാം പതിപ്പും വൻ വിജയമായി. 30 ദിവസം നീണ്ടു നിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ‘ദുബൈ റൺ’ അരങ്ങേറിയത്. പലരും കുടുംബത്തോടൊപ്പമാണ് പരിപാടിക്ക് എത്തിയത്. സ്ത്രീകളുടെയും കുട്ടികളും പങ്കാളിത്തം പരിപാടിയുടെ വിജയം വിളിച്ചോതുന്നതായിരുന്നു. പുലർച്ചെ അഞ്ചു മുതൽ 7.30 വരെ നടന്ന പരിപാടിയിൽ ആയിരക്കണക്കിനു പേരാണ് സൈക്കിളിൽ എത്തിയത്. പലരും നിശ്ചിത സമയത്തിനു മുൻപേ തന്നെ വിവിധ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ചു ഗെയ്റ്റുകൾ വഴിയാണ് സൈക്കിൾ ഓടിക്കുന്നവരെ പ്രവേശിപ്പിച്ചത്.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ്, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയായിരുന്നു യാത്ര. രണ്ടു റൂട്ടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. നാലു കിലോമീറ്ററും 12 കിലോമീറ്ററും. കൊക്ക കോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവൽ ഫിനാൻഷ്യൽ സെൻറർ എന്നിവിടങ്ങളിലൂടെയായിരുന്നു പ്രവേശനം. സവാരിക്കാരുടെ മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നു. ദുബൈ നഗരത്തിൻറെ വിവിധ ഭാഗങ്ങളിലെ അഞ്ച് ഗേറ്റുകൾ വഴിയാണ് റൈഡർമാരെ പ്രവേശിപ്പിച്ചത്. വാഹനങ്ങൾ ചീറിപായുന്ന ശൈഖ് സായിദ് റോഡിൽ അപൂർവമായി മാത്രമാണ് വാഹനങ്ങൾ േബ്ലാക്ക് ചെയ്യുന്നത്. ദുബൈയുടെ സൗന്ദര്യം ആസ്വദിച്ച് സൈക്കിളിൽ ചുറ്റിത്തിരിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ദുബൈ റൈഡ്. 10,000ഓളം റൈഡർമാരാണ് സൈക്കിളുമായി നിരത്തിലിറങ്ങിയത്. കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് എന്നിവയും അണിനിരന്നു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുൻപിലൂടെയാണ് യാത്ര. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക റൂട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് രണ്ട് റൂട്ടുകൾ തെരഞ്ഞെടുക്കാം. 12 കിലോമീറ്റർ ശൈഖ് സായിദ് റോഡ് റൂട്ടും നാല് കിലോമീറ്റർ ഡൗൺ ടൗൺ റൂട്ടും. ഡൗൺ ടൗൺ റൂട്ടാണ് കുടുംബങ്ങൾക്കുള്ള പാത. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദിലൂടെയാണ് ഈ യാത്ര. കയറ്റിറക്കങ്ങൾ ഇല്ലാത്തതിനാൽ കുട്ടികൾക്കും അനായാസം സൈക്കിൾ ചവിട്ടാം.
കഴിഞ്ഞ വർഷം 33,000 പേരാണ് ദുബൈ റൈഡിൽ പങ്കെടുത്തത്. ആദ്യ എഡിഷനിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തിരുന്നു. ദുബൈ സ്പോർട്സ് കൗൺസിൽ, വിനോദസഞ്ചാര-സാമ്പത്തിക വകുപ്പ് എന്നിവയാണ് റൈഡ് സംഘടിപ്പിക്കുന്നത്. ഗേറ്റ് 'എ'യിൽ എത്തുന്നവരുടെ വാഹനങ്ങൾ വേൾഡ് ട്രേഡ് സെൻററിൽ പാർക്ക് ചെയ്തായിരുന്നു തുടക്കം. അൽ സത്വയിലെ ഗേറ്റ് ബിയിലും കൊക്ക കോള അരീനയിലെ ഗേറ്റ് സിയിലും ബിസിനസ് ബേയിലെ ഗേറ്റ് ഡിയിലും എത്തുന്നവർ ആർ.ടി.എയുടെ പാർക്കിങുകൾ ഉപയോഗിചു. ഞായറാഴ്ചയായതിനാൽ ആർ.ടി.എ പാർക്കിങ് സൗജന്യമായിരുന്നു. ലോവർ ഫിനാൻഷ്യൽ സെൻററിലെ ഗേറ്റ് ഇയിൽ എത്തുന്നവർ ദുബൈ മാളിലെ സബീൽ പാർക്കിങാണ് ഉപയോഗിചത്. ദുബൈ മാളിലെ ഗേറ്റ് എഫിൽ എത്തുന്നവർ ദുബൈ മാൾ സിനിമ പാർക്കിങിൽ വാഹനങ്ങൾ പാർക്ക് ചെയ്തു.
.
സാദിഖലി തങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ
July 12 2022ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
July 10 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.