കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഭീമ ജ്വല്ലേഴ്‌സ് ദശവാർഷികം: നിസാൻ പട്രോൾ സമ്മാനിച്ചു
സ്വന്തം ലേഖകൻ
മിഡിലീസ്റ്റിലെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു
ദുബൈ: യു എ ഇ യിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു.
ഒരു മാസം നീണ്ടുനിന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു എ ഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്‌സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു.
ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഷാർജയിലെ അൽ നഹ്ദയിലുള്ള ഭീമ ഷോറൂമിൽ നടന്ന ആഘോഷ പരിപാടികളുടെ സമാപനച്ചടങ്ങിലാണ് നിസാൻ പട്രോൾ രശ്മി ദേജപ്പയ്ക്ക് സമ്മാനിച്ചത്. ഭീമ എക്കാലവും തനിക്കും തന്റെ കുടുംബത്തിനും വിശ്വാസ്യതയുള്ള ജ്വല്ലറിയാണെന്നും നിസ്സാൻ പട്രോൾ ലഭിക്കുന്നത് ആവേശകരമായ അനുഭവമാണെന്നും രശ്മി ദേജപ്പ പറഞ്ഞു.
കാമ്പെയ്‌നിൻ്റെ ഭാഗമായി, ഭീമ ജ്വല്ലേഴ്‌സ് ഉപയോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങളും പ്രത്യേക ഓഫറുകളും നൽകിയിരുന്നു. ഭീമ ജ്വല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 15 സ്റ്റോറുകൾ തുറക്കുകയും ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് യു.നാഗരാജ റാവു അറിയിച്ചു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്തയിടെ ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങിയിരുന്നു.
.
ജിദ്ദ മദീന റോഡിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
November 30 2022ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഗ്ലോബൽ വില്ലേജ്
December 02 2022വിമാനയാത്ര ഇനി ചെലവേറും; മുന്നറിയിപ്പുമായി അയാട്ട
July 11 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.