കേവലം 3.50 ദിർഹമിന് ഷോപ്പിം​ഗുമായി വൺസോൺ

ന്യൂസ് ഡെസ്ക്


അബൂദബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു

അബൂദബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു. 

കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇൻ്റർനാഷനൽ. ഏത് ഉൽപ്പന്നങ്ങൾക്കും 3.50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലധികം ഐറ്റംസ് തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുണ്ടെന്ന് വൺ സോൺ ഇൻ്റർനാഷനൽ മാനേജിംഗ് ഡയരക്ടർ ഷിനാസ് അറിയിച്ചു.
 
കൊറിയൻ ഡിസൈനിൻ്റെ മാസ്മരികതയിൽ ഒരു ഷോപ്പിനപ്പുറം വളർന്ന സ്ഥാപനമാണ് വൺ സോൺ. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും ചെറിയ വിലയായ 3.50 ദിർഹമിന് ലഭിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് പറഞ്ഞു. 

നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലക്ക് വൺ സോണിൽ നിന്നും സ്വന്തമാക്കാം. 
കഴിഞ്ഞ 5 വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം 15 പ്രൊജക്ടുകൾ ആരംഭിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമുണ്ടെന്നും ഷിനാസ് കൂട്ടിച്ചേർത്തു.  കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും 24 മണിക്കൂറുമുള്ള 058 6230703 എന്ന കസ്റ്റമർ കെയർ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം. 

ഇൻസ്റ്റഗ്രാം വിലാസം: www.instagram.com/onezonestores
Location map: https://g.co/kgs/aWc75Rx
.

Share this Article