ആഫ്രിക്ക കാണാം, അതിശയിക്കാം

സ്വന്തം ലേഖകൻ


ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയനിലെത്തിയാൽ ശരിയായ ആഫ്രിക്ക ദുബൈയിലിരുന്ന് കാണാനാകുന്ന തരത്തിലാണ് അവരുടെ ഉത്പന്ങ്ങളും രുചികളും പൈതൃക മാതൃകകളുമെല്ലാം അണിനിരത്തിയിട്ടുള്ളഥ്. ഗ്ലോബൽ വില്ലേജിൽ 13 ആഫ്രിക്കൻ രാജ്യങ്ങളാണ് പരമ്പരാഗത വിഭവങ്ങളുമായി എത്തിയത്. കെനിയൻ ചായക്കട, ഇത്യോപ്യൻ കാപ്പിക്കട, പാട്ടും ഡാൻസും പുകയും ചേരുന്ന അപ്പസ്റ്റോ ജ്യൂസ് കട അങ്ങനെ നീളുന്നു ആഫ്രിക്കൻ പവിലിയനിലെ രുചിക്കാഴ്ചകൾ. 

ദുബൈ: പേരിൽ ഇരുണ്ട ഭൂഖണ്ഡമുണ്ടെങ്കിലും കണ്ണഞ്ചിപ്പിക്കുന്നതാണ് ആഫ്രിക്കയിലെ സംസ്കാരങ്ങളും പൈതൃകവും ഉത്പന്നങ്ങളും. ​ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയനിലെത്തിയാൽ ശരിയായ ആഫ്രിക്കയിലെ ദുബൈയിലിരുന്ന് കാണാനാകുന്ന തരത്തിലാണ് അവരുടെ ഉത്പന്ങ്ങളും രുചികളും പൈതൃക മാതൃകകളുമെല്ലാം അണിനിരത്തിയിട്ടുള്ളഥ്. ഗ്ലോബൽ വില്ലേജിൽ 13 ആഫ്രിക്കൻ രാജ്യങ്ങളാണ് പരമ്പരാഗത വിഭവങ്ങളുമായി എത്തിയത്. കെനിയൻ ചായക്കട, ഇത്യോപ്യൻ കാപ്പിക്കട, പാട്ടും ഡാൻസും പുകയും ചേരുന്ന അപ്പസ്റ്റോ ജ്യൂസ് കട അങ്ങനെ നീളുന്നു ആഫ്രിക്കൻ പവിലിയനിലെ രുചിക്കാഴ്ചകൾ. 

കെനിയ
തടിയിൽ തീർത്ത കരകൗശല വസ്തുക്കളാണ് പവിലിയന്റെ ആകർഷണം. തടിയിൽ നിർമിച്ചെടുത്ത വൈൻ ഗ്ലാസ് ഉൾപ്പെടെ മനോഹരമാണ് ഓരോ പാത്രങ്ങളും. മുറികൾ അലങ്കരിക്കുന്ന ശിൽപങ്ങൾ, കർട്ടനുകൾ, വിളക്കുകാലുകൾ ഉൾപ്പെടെ ഇവിടെയുണ്ട്. ചണം ഉപയോഗിച്ചു കൈകൊണ്ടു നിർമിച്ച ബാഗുകൾ, തടിയിലും തുണിയിലും നിർമിച്ച ഹാൻഡ് ബാഗുകൾ എന്നിവയും ഇവിടെ കാണാം. 



മഡഗാസ്കർ
കൈകൊണ്ടു നിർമിച്ച ബാസ്കറ്റുകൾ, അലങ്കാര വസ്തുക്കൾ എന്നിവയാണ് മുഖ്യ ആകർഷണം. ശുദ്ധമായ തേനും വനിലയും ഇവിടെ ലഭിക്കും. വീടുകൾക്കും പൂന്തോട്ടങ്ങൾക്കും ഭംഗി കൂട്ടാൻ ഉപയോഗിക്കാവുന്ന കല്ലുകൊണ്ടു നിർമിച്ച അലങ്കാര വസ്തുക്കൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ എന്നിവയും കിട്ടും. ഇവർക്കു പുറമെ ഇത്യോപ്യ, സുഡാൻ, ടാൻസനിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, യുഗാണ്ട എന്നീ രാജ്യങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. വിൽപനയ്ക്കു പുറമെ ആഫ്രിക്കൻ കലകളുടെ അവതരണവും പവിലിയനിലുണ്ട്. 20 ആഫ്രിക്കൻ കലാരൂപങ്ങൾ പവിലിയനിൽ അവതരിപ്പിക്കുന്നു. 

ഘാന
സൗന്ദര്യ വർധ വസ്തുക്കളാണ് ഇവിടത്തെ പ്രത്യേകത. ആരോഗ്യ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും ആവശ്യമായ ക്രീമുകളും ഇവിടെയുണ്ട്. ഒപ്പം കരകൗശല വസ്തുക്കളും.



സെനഗൽ
കൈത്തറി തുണികളാണ് മുഖ്യ ആകർഷണം. ആഫ്രിക്കയുടെ ആഘോഷ ഭാവമാണ് വസ്ത്രങ്ങൾക്ക്. കടും നിറത്തിലുള്ള വസ്ത്രങ്ങൾ, വെറൈറ്റി ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ധാരാളം. അലങ്കാര വസ്തുക്കളാണ് മറ്റൊരാകർഷണം. ആഫ്രിക്കൻ കാടുകളിൽ കാണുന്ന മൃഗങ്ങളുടെ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ ഇവിടെ ലഭിക്കും. ആഫ്രിക്കൻ വാദ്യോപകരണങ്ങൾ, ഷിയ ബട്ടർ,  കൊക്കോ ബട്ടർ തുടങ്ങിയവയും പവിലിയനിൽ ലഭിക്കും. ഇതിനു പുറമെ തടിയിൽ തീർത്ത കരകൗശല വസ്തുക്കളും ഇവിടെ വാങ്ങാം. 
.

Share this Article