കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
അറക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു
സ്വന്തം ലേഖകൻ
ദുബൈ: ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്. സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം ആഢംബരമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സ് അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബൈ കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ചെയർമാൻ തൻവീർ ചെവിടന്റകത്ത് പുതിയപുരയിൽ പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അറക്കൽ ഗോൽഡ് ആന്റ് ഡയമണ്ട്സും, ദുബൈ കെയേഴ്സുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബൈ കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു..
പോപ്പിനെ സ്വീകരിച്ച് ബഹ്റൈന്
November 05 2022യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് കർശന നിയന്ത്രണം
July 21 202245,000 ജീവജാലങ്ങൾ വംശനാശഭീഷണിയിൽ
February 05 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.