ഇ–പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെ; എങ്കിലും പുസ്തക വ്യവസായം പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ


അറബ് വിപണികളിൽ ഇ– പുസ്തകങ്ങൾക്കു ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നു. ക്ലാസിക്കൽ പുസ്തകങ്ങളുടെ ഇ-ബുക്ക് വിൽപന ഈജിപ്ത്, സൗദി അറേബ്യ, യുഎഇ വിപണികളിൽ കഴിഞ്ഞ വർഷം 14 ശതമാനം വർധിച്ചു. 50 ശതമാനം വിൽപന വർധിച്ച ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് പുറമെയാണിത്. അറബ് വിപണിയിൽ ഇ-പുസ്തകങ്ങൾക്കുള്ള ആവശ്യം മൂന്നിരട്ടി വർധിച്ചതായി പ്രസാധക സമ്മേളനം  അഭിപ്രായപ്പെട്ടു. അതേസമയം, ഒാ‍ഡിയോ പുസ്തകങ്ങൾ പുതുതലമുറയിൽ അച്ചടിച്ച പുസ്‌തകങ്ങളിലേയ്ക്ക് താൽപര്യം ജനിപ്പിക്കുന്നതായി എമേർജിങ് എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പ്രാദേശിക, ആഗോള അച്ചടി വ്യവസായ പ്രഫഷണലുകൾ പറഞ്ഞു


ഷാർജ: വ്യാജന്മാരെക്കുറിച്ചുള്ള ആശങ്കകൾ തുടരുമ്പോഴും അറബ് വിപണിയിൽ ഇ-പുസ്തകങ്ങൾക്കുള്ള ആവശ്യം മൂന്നിരട്ടി വർധിച്ചതായി പ്രസാധക സമ്മേളനം  അഭിപ്രായപ്പെട്ടു. അതേസമയം, ഒാ‍ഡിയോ പുസ്തകങ്ങൾ പുതുതലമുറയിൽ അച്ചടിച്ച പുസ്‌തകങ്ങളിലേയ്ക്ക് താൽപര്യം ജനിപ്പിക്കുന്നതായി എമേർജിങ് എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പ്രാദേശിക, ആഗോള അച്ചടി വ്യവസായ പ്രഫഷണലുകൾ പറഞ്ഞു. നവംബർ രണ്ടു മുതൽ 13 വരെ  നടക്കുന്ന 41–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ്െഎബിഎഫ്)യ്ക്ക് മുന്നോടിയായി എക്സ്പോ സെന്ററിനു പുറത്തെ പ്രത്യേകം നിർമിച്ച കൂടാരത്തിൽ ആരംഭിച്ച പ്രസാധകരുടെ സമ്മേളനത്തിലാണ് ഇൗ അഭിപ്രായങ്ങൾ ഉയർന്നത്. നാളെ വരെ നടക്കുന്ന 12–ാമത് സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 92 രാജ്യങ്ങളിൽ നിന്നുള്ള 971 പ്രസാധക സംഘങ്ങൾ പങ്കെടുക്കുന്നു. 



അറബ് വിപണികളിൽ ഇ– പുസ്തകങ്ങൾക്കു ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നു. ക്ലാസിക്കൽ പുസ്തകങ്ങളുടെ ഇ-ബുക്ക് വിൽപന ഈജിപ്ത്, സൗദി അറേബ്യ, യുഎഇ വിപണികളിൽ കഴിഞ്ഞ വർഷം 14 ശതമാനം വർധിച്ചു. 50 ശതമാനം വിൽപന വർധിച്ച ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് പുറമെയാണിത്. ഒാ‍ഡിയോ പുസ്തക വിപണി വളർച്ച കൈവരിക്കുമ്പോഴും അത് ലാഭകരമല്ലെന്ന് ഡിസി ബുക്സ് പ്രതിനിധി ഗോവിന്ദ് ഡീസീ പറഞ്ഞു. വാങ്ങുകയും വിൽക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2021ൽ ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായിത്തീർന്നു, എസ് െഎബിഎഫ്. ലോകത്തെ വിവിധ പുസ്തകമേളയിൽ സജീവ സാന്നിധ്യമായ എസ്െഎബിഎഫ് സംഘാടകരായ ഷാർജ ബുക് അതോറിറ്റി പ്രസാധക വ്യവസായ മേഖലയിലെ പല പ്രമുഖ പ്രസാധക സംഘത്തെയും അണിനിരത്തിയാണ് പബ്ലിഷേഴ്സ് സമ്മേളനം നടത്തുന്നത്. 



പുസ്തകങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുന്നതിന് പുറമേ, മേഖലയിലെ മറ്റു വ്യാപാര താത്പര്യങ്ങളെയും സമ്മേളനം പരിഗണിക്കുന്നു. 33 പ്രഭാഷകർ പ്രസാധകരുടെ പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും  പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുന്നു. കൂടാതെ, 8 പാനൽ ചർച്ചകളും രണ്ടു സംവാദങ്ങളും ന‌ടക്കുന്നു.


.

Share this Article