കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഹയ്യ കാർഡുണ്ടോ ? 100 ദിർഹമിന് മൾട്ടി എൻട്രി വിസയുണ്ട്
സ്വന്തം ലേഖകൻ
ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യ കാർഡുള്ളവർക്ക് 90 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുന്നത്. 90 ദിവസത്തിനുശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്കു പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽനിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. മാത്രമല്ല, പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഹോട്ടലുകളിൽ നല്ലൊരു ശതമാനവും ഫാൻസ് ബുക്ക് ചെയ്തുകഴിഞ്ഞു
ദുബൈ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യ കാർഡുള്ളവർക്ക് യു.എ.ഇയിൽ 100 ദിർഹമിന് മൾട്ടിപ്ൾ എൻട്രി വിസ. 90 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുന്നത്. 90 ദിവസത്തിനുശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്കു പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽനിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. മാത്രമല്ല, പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഹോട്ടലുകളിൽ നല്ലൊരു ശതമാനവും ഫാൻസ് ബുക്ക് ചെയ്തുകഴിഞ്ഞു.
എന്താണ് ഹയ്യ കാർഡ്
ലോകകപ്പ് സമയത്ത് വിദേശത്തുനിന്നുള്ളവർക്ക് ഖത്തറിൽ ഇറങ്ങണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധമാണ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യ കാർഡിന് അപേക്ഷിക്കാം.
മൾട്ടിപ്ൾ എൻട്രി വിസ ലഭിക്കാൻ
https://smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക പബ്ലിക് സർവിസ്, ഹയ്യ കാർഡ് ഹോൾഡേഴ്സ് എന്നിവ സെലക്ട് ചെയ്യുക, പാസ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക
ഖത്തറിനു പുറത്തുനിന്ന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറിൽനിന്നുള്ള അപേക്ഷകന് മൂന്നു ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും. നിശ്ചിത ദിവസം കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയായില്ലെങ്കിൽ 0097444412022 ഹയ്യ കാർഡ് കാൾസെൻററിൽ ബന്ധപ്പെടാവുന്നതാണ്. ഫിഫ അംഗീകൃത ഭാഷകളിൽ കാൾസെൻറർ സേവനം ലഭ്യമാവും. ഖത്തറിലെ ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ഈ കാർഡ് നിർബന്ധമാണ്. മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത യാത്രക്കും ലോകകപ്പ് വേളയിലെ നിരവധി വിനോദപരിപാടികളിലേക്കുള്ള പ്രവേശനത്തിനും ഹയ്യ കാർഡ് ഉപയോഗിക്കാം. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഡിസംബർ 23 വരെ ഹയ്യ കാർഡ് വഴി പ്രവേശിക്കാവുന്നതാണ്.
.
പുതിയ വില നിരക്കിൽ പെട്രോളിനും ഡീസലിനും വർധനവ്
November 02 2022യുവകലാസാഹിതി കുടുംബസംഗമവും പുരസ്കാരവിതരണവും നടത്തി
November 30 2022എഴുത്ത് ഓരോരുത്തരോടുമുളള സത്യസന്ധതയാണ് ഗീതാജ്ഞലി ശ്രീ
November 04 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.