യുഎഇയിൽ അസ്ഥിരകാലാവസ്ഥ; റെഡ് അലർട് പ്രഖ്യാപിച്ചു

സ്വന്തം പ്രതിനിധി


ദുബൈ: യുഎഇയിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. ശക്തമായ പൊടിക്കാറ്റ് അടിക്കുന്ന പശ്ചാത്തലത്തിൽ ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ചൂടിനും ശമനമില്ല.

അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവുവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. 

കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസരിച്ചുവേണം പ്രവർത്തിക്കാനെന്നും ജനങ്ങൾക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്.
.

Share this Article