കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പെരിയാറിന്റെ ആസന്ന മൃതി

നാഷിഫ് അലിമിയാൻ
മധ്യകേരളത്തിെൻറ ജീവനാഡിയായി അറിയപ്പെട്ടിരുന്ന പെരിയാറിലൂടെ ഇന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത് കൊടും രാസമാലിന്യങ്ങൾ കലർന്ന ജലമാണ്. എന്നിട്ടും കൊച്ചിക്കാരുടെ ജീവ െൻറ നിലനില്പിന് നിദാനമായ കുടിവെള്ളം ഇന്നും ഇതേ പെരിയാറിൽ നിന്നു തന്നെ. ദിവസവും ഇത്തരത്തിൽ കൊടിയ വിഷമാണ് ഓരോരുത്തരുടെയും ശരീരത്തിനകത്തെത്തുന്നത്. പ്രായവ്യത്യാസമില്ലാതെ പതിനായിരങ്ങളെ രോഗികളാക്കുന്നത് ദാഹകമറ്റാൻ അവർ കുടിക്കുന്ന പച്ചവെള്ളമാണ്. ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110ൽപ്പരം രാസവിഷങ്ങൾ ഒന്നടങ്കം വ്യാപിച്ച് രാസമാലിന്യങ്ങളാൽ ‘സമൃദ്ധ’മാണ് ഇന്ന് കൊച്ചിക്കാരുടെ ദാഹശമനിയായ പെരിയാർ.
ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ ‘സമ്പന്ന’മാണ് പെരിയാറിെൻറ അടിത്തട്ടും. അതും അനുവദനീയമായതിെൻറ മുന്നൂറും നാനൂറും ഇരട്ടി അളവിൽ. ഒപ്പം റെഡ് കാറ്റഗറിയിൽപെട്ട വ്യവസായ ശാലകൾ നിയന്ത്രണമില്ലാതെ ആകാശത്തേക്ക് തുപ്പിക്കൊണ്ടിരിക്കുന്ന വിഷവാതകങ്ങളാൽ മലിനമായയ അന്തരീക്ഷ വായുവാണ് പ്രദേശത്തുകാർ ശ്വസിക്കുന്നതും. പെരിയാറിനെ രാസവിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ച് ട്രൂടോക്ക് സ്പെഷ്യൽ കറസ്പോണ്ടന്റ് നാഷിഫ് അലിമിയാൻ നടത്തുന്ന അന്വേഷണ പരമ്പര ഇന്നു മുതൽ തുടങ്ങുന്നു
പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ?
എറണാകുളം ജില്ലയിലെ ഏലൂർ മേഖലയിൽ അറുപത് വയസ്സ് പിന്നിട്ട നൂറുകണക്കിന് പേർ കാലിലെ അസ്ഥികൾ പിന്നോട്ടേക്ക് വളഞ്ഞുവരുന്ന പ്രത്യേക രോഗത്തിെൻറ പിടിയിലാണിന്ന്. പേശീ സംബന്ധമായ മറ്റു രോഗങ്ങളും പ്രായംചെന്ന ഇവരിൽ പലർക്കുമുണ്ട്. കൈവിരലുകളിലെ അസ്ഥികൾ പിന്നോട്ട് വലിയുന്ന തരത്തിലുള്ള സമാനരോഗങ്ങളും പ്രദേശത്തുകാരിൽ കണ്ടുവരുന്നു. പ്രായമേറിയവരിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നതെങ്കിലും ഇൗയിടെയായി പിറന്നുവീണ കുഞ്ഞുങ്ങളിലും സമാന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. തീർന്നില്ല, ഹൃദ്രോഗികളുടെയും തൈറോയിഡ് രോഗം ബാധിച്ചവരുടെയും എണ്ണം ഇൗ പ്രദേശത്ത് താരതമ്യേന കൂടുതലാണ്. നാഡീസംബന്ധമായ അസുഖങ്ങളാലും അർബുദ രോഗത്താലും ബുദ്ധിമുട്ടുന്നവരുടെ എണ്ണമെടുത്താലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നിലാണ് ഏലൂർ മേഖലയുടെ സ്ഥാനം. ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് വിപ്ലവം!. 50,000 ഡയാലിസിസ് പിന്നിട്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഏറ്റവും അധികം ഡയാലിസിസുകൾ നടത്തിയ മികവിെൻറ കേന്ദ്രമായി ആശുപത്രി തെരെഞ്ഞെടുക്കപ്പെട്ടത് ഇൗയിടെയാണ്.
എന്നാൽ പേരറിയുന്നതും അല്ലാത്തതുമായ രോഗങ്ങൾ പെരുകുന്നതും ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം ഇങ്ങനെ റോക്കറ്റു പോലെ ഉയരുന്നതും എന്തുകൊണ്ടാണെന്ന ചോദ്യം എവിടെ നിന്നും ഉയരുന്നില്ല. ചോദ്യം ചോദിച്ചില്ലെന്നു മാത്രമല്ല ആരും ചിന്തിച്ചതു പോലുമില്ല.
ഇതിനെല്ലാം എന്താണ് കാരണമെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാൻ കഴിയുന്ന ഒരു ഉത്തരമുണ്ട് -പെരിയാർ. അരനൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ വ്യവസായ വികസനം പുറന്തള്ളിയ രാസമാലിന്യങ്ങൾ പേറി ജീവച്ഛവമായി മാറിയ മഹാനദി. ഇൗ രോഗികൾക്കൊല്ലാമുള്ള ഒരു പൊതുസാമ്യം ഇവരിൽ ഏറിയപങ്കും ജീവിക്കുന്നത് പെരിയാർ തീരത്തെ കേരളത്തിലെ മാരകവും അല്ലാത്തതുമായ എല്ലാ വ്യവസായങ്ങളെയും കുടിയിരുത്തിയ ഏലൂർ-എടയാർ മേഖലയിലാണെന്നതാണ്.
മധ്യകേരളത്തിെൻറ ജീവനാഡിയായി അറിയപ്പെട്ടിരുന്ന പെരിയാറിലൂടെ ഇന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത് കൊടും രാസമാലിന്യങ്ങൾ കലർന്ന ജലമാണ്. എന്നിട്ടും കൊച്ചിക്കാരുടെ ജീവ െൻറ നിലനില്പിന് നിദാനമായ കുടിവെള്ളം ഇന്നും ഇതേ പെരിയാറിൽ നിന്നു തന്നെ. ദിവസവും ഇത്തരത്തിൽ കൊടിയ വിഷമാണ് ഓരോരുത്തരുടെയും ശരീരത്തിനകത്തെത്തുന്നത്. പ്രായവ്യത്യാസമില്ലാതെ പതിനായിരങ്ങളെ രോഗികളാക്കുന്നത് ദാഹകമറ്റാൻ അവർ കുടിക്കുന്ന പച്ചവെള്ളമാണ്. ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽ പെട്ട 110ൽപ്പരം രാസവിഷങ്ങൾ ഒന്നടങ്കം വ്യാപിച്ച് രാസമാലിന്യങ്ങളാൽ ‘സമൃദ്ധ’മാണ് ഇന്ന് കൊച്ചിക്കാരുടെ ദാഹശമനിയായ പെരിയാർ. ലെഡ്, കാഡ്മിയം, മെർക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാൽ ‘സമ്പന്ന’മാണ് പെരിയാറിെൻറ അടിത്തട്ടും. അതും അനുവദനീയമായതിെൻറ മുന്നൂറും നാനൂറും ഇരട്ടി അളവിൽ. ഒപ്പം റെഡ് കാറ്റഗറിയിൽപെട്ട വ്യവസായ ശാലകൾ നിയന്ത്രണമില്ലാതെ ആകാശത്തേക്ക് തുപ്പിക്കൊണ്ടിരിക്കുന്ന വിഷവാതകങ്ങളാൽ മലിനമായയ അന്തരീക്ഷ വായുവാണ് പ്രദേശത്തുകാർ ശ്വസിക്കുന്നതും.
മാറാരോഗങ്ങളുടെ പ്രധാനകാരണം കുടിവെള്ളത്തിൽ കലർന്നിരിക്കുന്ന മാരക രാസവിഷങ്ങളാണെന്ന് നൂറുകണക്കിന് പഠനങ്ങൾ ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 91% ജനങ്ങളും കുടിക്കുന്നത് പെരിയാറിൽ നിന്നുള്ള വെള്ളമാണ്. പൈപ്പ് വഴിയും ടാങ്കർ വഴിയും ജില്ലയിൽ മുഴുവനും എത്തിച്ചേരുന്നതും ഇതേ വെള്ളം തന്നെ. കേരളത്തിെൻറ ജീവരേഖയായി അറിയപ്പെടുന്ന പെരിയാർ ഇന്ന് കൊച്ചിയിലെ 40 ലക്ഷം ജനങ്ങളുടെ ജീവനെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഒരു ദിവസം 31 കോടി ലിറ്റർ ശുദ്ധജലമാണ് പെരിയാറിൽ നിന്ന് കൊച്ചിക്കാർ കുടിവെള്ളമായി എടുക്കുന്നതെങ്കിൽ, പെരിയാറിെൻറ തീരത്തെ വ്യവസായശാലകൾ 26 കോടി ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് തിരിച്ചു പമ്പുചെയ്യുന്നത്. മനുഷ്യശരീരത്തിനും ആവാസവ്യവസ്ഥക്കും തന്നെ അത്യന്തം ഹാനികരമായ ഡസൻ കണക്കിന് രാസവിഷങ്ങളും ഘനലോഹങ്ങളും അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് പാതി സംസ്കരിച്ചും തീരെ സംസ്കരിക്കാതെയും ഫാക്ടറികളുടെ ഔട്ട് ലെറ്റുകളിലൂടെ പെരിയാറിെൻറ തെളിനീരിലേക്ക് അനുദിനം തള്ളുന്നത്.
പർവതനിരയുടെ പനിനീരായി പടർന്നിരുന്ന പെരിയാറിൽ ഫാക്ടറികളിലെ രാസമാലിന്യങ്ങൾക്കൊപ്പം 46 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ മാലിന്യങ്ങളും ആശുപത്രി, അറവ് അവശിഷ്ടങ്ങളും കൂടി ചേരുമ്പോൾ തീരങ്ങളിലെ പ്രദേശവാസികളുടെ മിഴിനീരായാണ് ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. അഞ്ച് ദശകങ്ങളുടെ മലിനീകരണ ചരിത്രമുള്ള പെരിയാർ തീരത്തെ ഏലൂർ പ്രദേശത്തെ 40,000 ജനങ്ങൾ ഇന്നും ഇരകളായി ജീവിക്കുകയാണ്, മാരകരോഗികളായും ജീവച്ഛവങ്ങളായും.
മലിനീകരണ നിയന്ത്രണ ബോർഡുണ്ട്, നിയന്ത്രണമില്ലെങ്കിലും
മാലിന്യനിക്ഷേപവും പുഴ മലിനീകരണവും തടയാൻ സംസ്ഥാന മാലിന്യ നിയന്ത്രണ ബോർഡ് ഉണ്ടെങ്കിലും മലിനീകരണത്തിന് ഇപ്പോഴും ഒരു നിയന്ത്രണവുമില്ല. അതേകുറിച്ച് നാളെ
.
മാലിന്യനിക്ഷേപവും പുഴ മലിനീകരണവും തടയാൻ സംസ്ഥാന മാലിന്യ നിയന്ത്രണ ബോർഡ് ഉണ്ടെങ്കിലും മലിനീകരണത്തിന് ഇപ്പോഴും ഒരു നിയന്ത്രണവുമില്ല. അതേകുറിച്ച് നാളെ
ദുബൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു
July 11 2022
വിമാനയാത്ര ഇനി ചെലവേറും; മുന്നറിയിപ്പുമായി അയാട്ട
July 11 2022
കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു
July 20 2024
യുഎഇയിലെ ക്ലാസ്മുറികളിൽ ഇനി നിർമിത ബുദ്ധി അധ്യാപകരും
February 15 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.