മജ്‌ലിസിലിരിക്കാം, മാജിക് ആസ്വദിക്കാം

നാഷിഫ് അലിമിയാൻ


മജ്ലിസ് ഓഫ് വേള്‍ഡിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മാജിക്. പകലിരവുകള്‍ ഉപവാസത്തിനും ഉപവാസത്തിനുമായി നീക്കി വെച്ച റമദാന്‍ രാവുക കളെ  വിശുദ്ധിയാല്‍ നിറച്ച് വിനോദത്തിനുള്ള സംവിധാനങ്ങളൊരുക്കിയിരിക്കുകയാണ് ഗ്ലോബല്‍ വില്ലേജ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം റമദാന്‍ ആഘോഷിക്കാനുള്ള വൈവിധ്യങ്ങളാണ് ഇവിടം സജ്ജീകരിച്ചിട്ടുള്ളത്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയം ഫലപ്രദമായി ചിലഴിക്കാനും ബന്ധുക്കളുമായും കൂട്ടുകാരുമായും കൂട്ടുകൂടാനും മികച്ച അന്തരീക്ഷവും മനോഹരമായ ഔട്ട് ഡോര്‍ മജ്ലിസും ഒരുക്കിയിട്ടുണ്ട്.

ദുബൈ: നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തില്‍ അല്‍പ്പം മാന്ത്രികത ആവശ്യമാണ്, ചില മാന്ത്രിക വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മജ്ലിസ് ഓഫ് വേള്‍ഡ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സീസണിലെ ഏറ്റവും പുതിയ ക്ലോസപ്പ് മാന്ത്രികന്‍ മാജിക് കലയില്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
പകലിരവുകള്‍ ഉപവാസത്തിനും ഉപവാസത്തിനുമായി നീക്കി വെച്ച റമദാന്‍ രാവുക കളെ  വിശുദ്ധിയാല്‍ നിറച്ച് വിനോദത്തിനുള്ള സംവിധാനങ്ങളൊരുക്കിയിരിക്കുകയാണ് ഗ്ലോബല്‍ വില്ലേജ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം റമദാന്‍ ആഘോഷിക്കാനുള്ള വൈവിധ്യങ്ങളാണ് ഇവിടം സജ്ജീകരിച്ചിട്ടുള്ളത്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയം ഫലപ്രദമായി ചിലഴിക്കാനും ബന്ധുക്കളുമായും കൂട്ടുകാരുമായും കൂട്ടുകൂടാനും മികച്ച അന്തരീക്ഷവും മനോഹരമായ ഔട്ട് ഡോര്‍ മജ്ലിസും ഒരുക്കിയിട്ടുണ്ട്.. വൈവിധ്യം നിറഞ്ഞ ഭക്ഷണവും സന്തോഷം പ്രദാനം ചെയ്യുന്ന അന്തരീക്ഷവും റമദാനിനും ഈദിനും അനുയോജ്യമായ സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനും വിപുലമായ ഒരുക്കങ്ങളാണ് റമദാന്‍ പ്രമാണിച്ച് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്.  



ചരിത്രപരവും സാംസ്‌കാരിക അനുഭവങ്ങളും വിശുദ്ധ മാസവുമായി ബന്ധപ്പെട്ട നിരവധി പാരമ്പര്യങ്ങളും വിശ്വാസികളില്‍ അത്ഭുതം തീര്‍ക്കുന്ന തരത്തിലാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്. ദിവസവും വൈകുന്നേരം 6 മണി മുതല്‍ 2 മണി വരെയാണ് മജ്‌ലിസ് ഓഫ് ദി വേള്‍ഡ് സജീവമാകുന്നത്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം പങ്കിടുന്ന സന്തോഷവേളയില്‍ അല്പം വിസ്മയങ്ങള്‍ക്ക് കൂടി അവസരമൊരുക്കിയിരിക്കുകയാണ് ഗ്ലോബല്‍ വില്ലേജ്. വേദികളില്‍ നടക്കുന്ന മായാജാല പ്രകടനങ്ങള്‍ക്ക് പകരം സദസ്സിലേക്ക് ഇറങ്ങിവന്ന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ക്ലോസപ്പ് മാജിക് സെഷനുകളാണ് മജ്‌ലിസ് ഓഫ് വേള്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരേസമയം സന്തോഷിക്കാനും ഒപ്പം വിസ്മയിക്കാനും വഴിതുറക്കുന്ന മാജിക് ഷോ തെല്ലൊന്നുമല്ല കുടുംബസദസ്സുകളെ ആകര്‍ഷിക്കുന്നത്. പഴയകാലത്തെ മാന്ത്രികവിദ്യയായ ചെപ്പു പന്തും മുതല്‍ മനുഷ്യമനസ്സിലെ മായാലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന മെന്റലിസം വരെ കോര്‍ത്തിണക്കിയുള്ള മുഖാമുഖ മാജിക് ഷോ ആണ് ഗ്ലോബല്‍ വില്ലേജിലെ റമദാന്‍ മജ്‌ലിസ് ഓഫ് വേള്‍ഡില്‍ അരങ്ങേറുന്നത്. ഏതൊരു വസ്തുവിനെയും വായുവില്‍ ശൂന്യമാക്കുന്നതിനും അതേ വസ്തുവിനെ നിമിഷങ്ങള്‍ക്കം കൈവെള്ളയിലേക്ക് തിരികെ വിളിക്കാനും മാന്ത്രികശക്തിയുള്ള മായാജാലക്കാര്‍ അരങ്ങുവാഴുമ്പോള്‍ അതിശയിക്കാതിരിക്കാനാവില്ല.



ഗ്ലോബല്‍ വില്ലേജിലെ മജ്‌ലിസ് ഓഫ് വേള്‍ഡില്‍ വൈകുന്നേരം ആറു മണി മുതല്‍ ലോകപ്രശസ്തരായ നിരവധി മാന്ത്രികരാണ് റമദാന്‍ രാവുകളിലെത്തുന്ന അതിഥികളെ വിസ്മയിപ്പിക്കുന്നതിനായി കാത്തിരിക്കുന്നത്. പൂര്‍ണമായും പ്രസന്നത നിറഞ്ഞ റമദാന്‍ രാവുകളെ അതിശയത്തിെന്റ മറ്റൊരു ലോകത്തേക്ക് നയിക്കാന്‍ ഗ്ലോബല്‍ വില്ലേജിലെ മജ്‌ലിസില്‍ അരങ്ങേറുന്ന ക്ലോസപ്പ് മാജിക് ഷോയിലൂടെ കഴിയും. കുടുംബത്തോടൊപ്പമെത്തിയാല്‍ മാജിക് ഷോയുടെ ആസ്വാദനം അതിെന്റ പാരമ്യത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.


.

Share this Article