ദുബൈ ഇന്‍റർനാഷനൽ ബോട്ട്​ ഷോ മാർച്ച്​ ഒന്ന്​ മുതൽ

സ്വന്തം ലേഖകൻ


175 യാട്ടുകളും ജലയാനങ്ങളുമാണ്​ അഞ്ച്​ ദിവസം നീണ്ടു നിൽക്കുന്ന ഷോയിൽ പ​ങ്കെടുക്കാനെത്തുന്നത്​. ലോകത്തിലെ ഏറ്റവും വലിയ ബോട്ട്​ ഷോയിൽ ഒന്നാണ്​ ദുബൈ ഹാർബറിൽ നടക്കുക​​.​പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്​, ഫെറാറ്റി, ഗൾഫ്​ ക്രാഫ്​റ്റ്​, പ്രിൻസസ്​, സാൻ ലെറെൻസോ, സൺറീഫ്​, സൺസീകർ ഗൾഫ്​ തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും

ദുബൈ: ദുബൈ ഇന്‍റർനാഷനൽ ബോട്ട്​ ഷോ മാർച്ച്​ ഒന്ന്​ മുതൽ നടക്കും. 30,000 സന്ദർകരെയാണ്​ ഇക്കുറി പ്രതീക്ഷിക്കുന്നതെന്ന്​ സംഘാടകർ അറിയിച്ചു. മാർച്ച്​ 5 വരെ മേള നീണ്ടുനിൽക്കും.

175 യാട്ടുകളും ജലയാനങ്ങളുമാണ്​ അഞ്ച്​ ദിവസം നീണ്ടു നിൽക്കുന്ന ഷോയിൽ പ​ങ്കെടുക്കാനെത്തുന്നത്​. ലോകത്തിലെ ഏറ്റവും വലിയ ബോട്ട്​ ഷോയിൽ ഒന്നാണ്​ ദുബൈ ഹാർബറിൽ നടക്കുക​​.​പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്​, ഫെറാറ്റി, ഗൾഫ്​ ക്രാഫ്​റ്റ്​, പ്രിൻസസ്​, സാൻ ലെറെൻസോ, സൺറീഫ്​, സൺസീകർ ഗൾഫ്​ തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും. പുതിയ ബ്രാൻഡുകളായ അബെകിങ്​ ആൻഡ്​ റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്​, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്​, നോർധൻ, സോ കാർബൺ തുടങ്ങിയവയും ഇക്കുറിയെത്തും.

ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ നല്ലൊരു ശതമാനവും മിഡിൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കുന്നതിനും ബോട്ട് ഷോ സാക്ഷ്യം വഹിക്കും. നിരവധി യാനങ്ങൾ അഞ്ച് ദിവസത്തിനിടെ നീറ്റിലിറക്കും. ചെറിയ മത്സ്യ ബന്ധന ബോട്ടുകളുമുണ്ടാകും. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിരിക്കും ഇത്.
.

Share this Article