കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
രുചികളിലൂടെ ഒഴുകി നടക്കാം

സ്വന്തം ലേഖകൻ
റസ്റ്റാറന്റ്, കഫെ, സ്ട്രീറ്റ്ഫുഡ്, ഇന്ത്യന്‍ ചാറ്റ് ബസാര്‍, ഫ്ളോട്ടിംഗ് മാര്‍ക്കറ്റ്, ഹാപ്പിനെസ്സ് സ്ട്രീറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിങ്ങെ പാരമ്പര്യ രുചിയും പുതുസ്വാദും സമ്മേളിക്കുന്ന ഭക്ഷണവിഭവങ്ങളുടെ പറുദീസ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റസ്റ്റാറന്റ് വിഭാഗത്തില്‍ തന്നെ വൈവിധ്യ രുചികളുമായി 200ലധികം കേന്ദ്രങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്.
ദുബൈ: കാഴ്ചകളും വിസ്മയങ്ങളും മാത്രമല്ല, ലോകത്തിലെ രുചി കൂടി വിളമ്പി വെച്ചിരിക്കുകയാണ് ദുബൈയിലെ ഗ്ലോബല്‍ വില്ലേജില്‍. രുചിപ്രിയര്ക്കും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവര്‍ക്കും ലോകരുചി പരിചയപ്പെടാനെത്തുന്നവര്ക്കുമെല്ലാം വ്യത്യസ്തങ്ങളാണ് വേദിയൊരുക്കി സത്കരിക്കുകയാണ് ഗ്ലോബല്‍ വില്ലേജിലെ ഫുഡ് സ്ട്രീറ്റ്. റസ്റ്റാറന്റ്, കഫെ, സ്ട്രീറ്റ്ഫുഡ്, ഇന്ത്യന്‍ ചാറ്റ് ബസാര്‍, ഫ്ളോട്ടിംഗ് മാര്‍ക്കറ്റ്, ഹാപ്പിനെസ്സ് സ്ട്രീറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിങ്ങെ പാരമ്പര്യ രുചിയും പുതുസ്വാദും സമ്മേളിക്കുന്ന ഭക്ഷണവിഭവങ്ങളുടെ പറുദീസ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റസ്റ്റാറന്റ് വിഭാഗത്തില്‍ തന്നെ വൈവിധ്യ രുചികളുമായി 200ലധികം കേന്ദ്രങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലെ തനതുരുചികളും പാരമ്പര്യ ഭക്ഷണങ്ങളും സമുദ്രവിഭവങ്ങളുടെ കലവറയുമാണ് ഫ്ളോട്ടിംഗ് മാര്‍ക്കറ്റ് എന്ന പേരിലൂടെ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. പേരു സൂചിപ്പിക്കും പോലെ ഗ്ലോബല്‍ വില്ലേജിലെ കനാലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തോണികളാണ് ഓരോ ഭക്ഷണപ്പുരകളും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്, തായ്ലാന്ഡ്, കൊറിയ, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലെ എരിവുള്ള ഗ്രില്ലുകളും സമൃദ്ധമായ മത്സ്യവിഭവങ്ങളും രസമുകുളങ്ങളെ ഉണര്‍ത്തുന്ന പലഹാരങ്ങളുമെല്ലാം തനതുരുചിയില്‍ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. ഫിലിപ്പിന്‍സ്, ഇന്തോനേഷ്യന്‍ രാജ്യങ്ങളിലെ വിഭവങ്ങളുമുണ്ട്. അല്പം മസാലകള്‍ ചേര്‍ത്ത, നല്ല സ്പൈസിയായ രുചിക്കൂട്ടങ്ങളിലൂടെ ഒഴുകി നടക്കാന്‍ ഫ്ളോട്ടിംഗ് മാര്‍ക്കറ്റിലേക്ക് വരാം. തായ് രുചികള്‍ തന്നെയാണ് ഇവിടെയും താരം. തായ് ന്യൂഡില്‍സും മാംഗോ ട്രീറ്റ്സും മുതല്‍ തേങ്ങയിലും ഇളനീരിലും തീര്‍ക്കുന്ന തായ് രുചികളാസ്വദിക്കാന്‍ ദുബൈയില്‍ മറ്റൊരിടമുണ്ടാകില്ല. ഒപ്പം പഴച്ചാറുകളുടെ നാളിതുവരെ കണ്ടിട്ടില്ലാത്ത ചേരുവകളും മിശ്രിതങ്ങളും രുചിപ്രിയരുടെ മനംകവരുമെന്ന കാര്യത്തില്‍ സംശയമില്ല.

വേള്ഡ്പൊലീസ് ഉച്ചകോടി ദുബൈയിൽ തുടങ്ങി
March 09 2023
ആരോഗ്യകരമായ ജീവിതശൈലിക്ക് ബൈക്ക് @ സ്കൂൾ
June 30 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.