അജ്മാനിലെ തീപ്പിടുത്തം നിയന്ത്രണ വിധേയം; സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു

സ്വന്തം ലേഖകൻ


പുലർച്ചെ മൂന്നരയോടെ അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും, പ്രിന്റിങ് പ്രസും വെയർഹൗസുകളും ചാമ്പലായി

അജ്മാൻ: അജ്മാനിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെ അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്.

സമീപത്തെ താമസയിടങ്ങളും, പ്രിന്റിങ് പ്രസും വെയർഹൗസുകളും ചാമ്പലായി. നിർത്തിയിട്ടിരുന്ന പന്ത്രണ്ടിലേറെ കാറുകളും കത്തിനശിച്ചു. അജ്മാന് പുറമെ, ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിശമന സേന രംഗത്തിറങ്ങിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
.

Share this Article