ഗ്ലോബൽ വില്ലേജിലെ മജ്‌ലിസ് ഓഫ് ദ് വേൾഡിലാണ് 30 പീസുകളുള്ള അറേബ്യൻ ഓർക്കസ്‌ട്രയുടെ പ്രകടനം നടക്കുന്നത്. റമദാൻ ഒന്നുമുതൽ ഏപ്രിൽ 29 വരെ എല്ലാ ദിവസവും സംഗീതജ്ഞർ ഫൈറൂസിന്റെ ജൈബ്‌ലി സലാം, ഫരീദ് അൽ അത്രാഷിന്റെ ഖൽബി വാ എംഫ്താഹോ, അലി അൽ ദാർവിഷിന്റെ സമായ് നഹവന്ദ് തുടങ്ങിയ ക്ലാസിക്കുകൾ അവതരിപ്പിക്കും.
ദുബൈ: റമസാൻ രാവുകൾ ഗ്ലോബൽ വില്ലേജിൽ നുകരാൻ ഇരമ്പിയെത്തുന്ന സന്ദർശകർക്ക് സംഗീതവിരുന്നുമായി അറേബ്യൻ ഓർക്കസ്‌ട്ര. റമസാൻ ആരംഭം മുതൽ എല്ലാ ദിവസവും വൈകിട്ട് ആറോടെ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകരെ വിശുദ്ധ മാസത്തെ പ്രമേയമാക്കിയുള്ള പ്രത്യേക ആകർഷണങ്ങളും പരിപാടികളും കൊണ്ടാണ് ആഗോളഗ്രാമം സ്വീകരിക്കുന്നതിനൊപ്പം കുടുംബമായും കൂട്ടം ചേർന്നും ആസ്വദിക്കാൻ സംഗീതരാവുമൊരുങ്ങും.
ഗ്ലോബൽ വില്ലേജിലെ മജ്‌ലിസ് ഓഫ് ദ് വേൾഡിലാണ് 30 പീസുകളുള്ള അറേബ്യൻ ഓർക്കസ്‌ട്രയുടെ പ്രകടനം നടക്കുന്നത്. റമദാൻ ഒന്നുമുതൽ ഏപ്രിൽ 29 വരെ എല്ലാ ദിവസവും സംഗീതജ്ഞർ ഫൈറൂസിന്റെ ജൈബ്‌ലി സലാം, ഫരീദ് അൽ അത്രാഷിന്റെ ഖൽബി വാ എംഫ്താഹോ, അലി അൽ ദാർവിഷിന്റെ സമായ് നഹവന്ദ് തുടങ്ങിയ ക്ലാസിക്കുകൾ അവതരിപ്പിക്കും. വയലിൻ, സെല്ലോ, കുനൂൺ, നൈ, ഔദ്, കീ, പെർക്കുഷൻ എന്നിവയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള മനോഹര സംഗീതം ആസ്വദിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
.