കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
അതിശയമൊരുക്കാൻ വീണ്ടും ദുബൈ; നഗരത്തിന് മുകളിൽ ആകാശവളയം തീർക്കും

സ്വന്തം പ്രതിനിധി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ വളയം ചെയ്തുകൊണ്ട് വരാനിരിക്കുന്ന പദ്ധതിയാണ് ഡൗണ്‍ടൗണ്‍ സർക്കിള്‍. 550 മീറ്റർ ഉയരമുള്ള വളയമാണിത്. മൂന്ന് കിലോമീറ്റർ ചുറ്റളവുളള ഡൗണ്‍ടൗണ്‍ ദുബായ് മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടാകും ഡൗണ്‍ടൗണ്‍ സർക്കിള്‍ പൂർത്തിയാക്കുക.
ദുബൈ: വിസ്മയങ്ങൾ തീർത്ത് ലോകത്തെ ആകർഷിച്ചിട്ടുളള ദുബൈ നഗരം വീണ്ടും സന്ദർശകര അതിശയിപ്പിക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെ അതിനേറ്റവും പ്രത്യക്ഷ ഉദാഹരണം. ആ ബുർജ് ഖലീഫയെ വളയം ചെയ്തുകൊണ്ട് വരാനിരിക്കുന്ന പദ്ധതിയാണ് ഡൗണ്‍ടൗണ്‍ സർക്കിള്‍. വാസ്തൂവിദ്യാസ്ഥാപനമായ സ്നേറ സ്പേസാണ് ദുബായ് സ്കൈലെനിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന ആശയത്തിന് പിന്നില്‍.
ലംബനഗരമെന്ന ചിന്തയാണ് ആദ്യമുണ്ടായത്. അംബര ചുംബികളായ കെട്ടിടങ്ങളുളള ദുബായില്‍ അതെങ്ങനെ നടപ്പിലാകുമെന്നുളളതായിരുന്നു പ്രധാന തടസ്സം. അതിന് അനുയോജ്യമായത് ഡൗണ്‍ ടൗണ്‍ തന്നെയാണെന്ന് പിന്നീട് ഉറപ്പിച്ചു, സ്നേറ സ്പേസിന്‍റെ സഹസ്ഥാപകരായ നജ്മസ് ചൗധരിയും നില്‍ റെമേസും പറയുന്നു
മാലിന്യ നിർമാർജനം, ഭക്ഷ്യ ഉൽപ്പാദനം, ഗതാഗത പ്രശ്നങ്ങൾ, മലിനീകരണം തുടങ്ങിയ വശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് പദ്ധതിയുടെ ആദ്യ രൂപ രേഖ തയ്യാറാക്കിയത്. ബുർജ് ഖലീഫയെ വലയം ചെയ്യുന്ന 550 മീറ്റർ ഉയരമുള്ള വളയമാണ് ഡൗൺടൗൺ സർക്കിൾ പദ്ധതി. മൂന്ന് കിലോമീറ്റർ ചുറ്റളവുളള ഡൗണ്‍ടൗണ്‍ ദുബായ് മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടാകും ഡൗണ്‍ടൗണ്‍ സർക്കിള്‍ പൂർത്തിയാക്കുക. അഞ്ച് തൂണുകളില്‍ ഘടിപ്പിച്ചാകും വളയം സ്ഥാപിക്കുക. കൃഷിക്കുകൂടി പ്രധാന്യം നല്‍കികൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. പ്രധാനമായും രണ്ട് വളയങ്ങളായിരിക്കും ഡൗണ്‍ടൗണ്‍സർക്കിള്‍. ഇതിന് തിരശ്ചീനമായി നിർമ്മിക്കുന്ന സ്കൈപാർക്കില്‍ ഉഷ്ണമേഖലാ സസ്യങ്ങളുള്‍പ്പെടെയുളള ചെടികള്‍ നട്ടുപിടിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യം. മഴവെള്ള സംഭരണം, സൗരോർജ്ജം, കാർബൺ സംഭരിച്ച് വായുവിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്ന സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ട്രാം സേവനം നല്‍കുകയെന്നതും ലക്ഷ്യമാണ്. സൗദി അറേബ്യയുടെ ദ ലൈന്‍ പദ്ധതിയുടെ ആശയത്തോട് ഏറെക്കുറെ ചേർന്ന് നില്‍ക്കുന്നതാണ് ഡൗണ്‍ ടൗണ്‍ സർക്കിളും.
മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു; മുസല്ലകളും നിറഞ്ഞു
July 09 2022
റാസൽഖൈമയിൽ വാഹനാപകടം: തിരൂർ സ്വദേശി മരിച്ചു
February 06 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.