കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ബലാത്സംഗക്കേസിൽ മുകേഷിൻറെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു
ന്യൂസ് ഡെസ്ക്
അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു
കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ വിട്ടയച്ചു. മുകേഷിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസ് രെജിസ്റ്റർ ചെയ്‌ത കേസിൽ ഇന്ന് രാവിലെയാണ് മുകേഷ് എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായത്.
കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലായിരുന്നു മൂന്നരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി നിർദേശ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. മുകേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം വിട്ടയച്ചു. ലൈംഗിക ശേഷി പരിശോധനഉൾപ്പെടെ നടത്തി.
നേരത്തെ കോടതിയിൽ കൊടുത്ത തെളിവുകൾ അന്വേഷണസംഘത്തിനു മുന്നിലും നിരത്തി എന്നും അന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും മുകേഷിന്റെ അഭിഭാഷകൻ പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്നും താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞു മരടിലെ വില്ലയിലേക്ക് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചെന്നുമുള്ള നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ്.
.
ഗോൾഡൻ വിസ പദ്ധതി വിപുലപ്പെടുത്തി; നാലു പുതിയ വിഭാഗങ്ങൾ കൂടി
December 22 2022ദുബൈ കിരീടാവകാശിക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു
February 26 2023ആസ്റ്റര്‍ ഫാര്‍മസികള്‍ ഇനി സൗദി അറേബ്യയിലും
October 18 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.