മിക്കി ജഗ്തിയാനിയുടെ നിര്യാണത്തിൽ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു

സ്വന്തം ലേഖകൻ


മേഖലയിലെ റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ്സ് വിഭാഗങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മികച്ച പരിചയ സമ്പന്നനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഉദാര മനസ്ക്കനമായിരുന്ന മിക്കി, നിശബ്ദമായി ആളുകളെ സഹായിക്കുന്ന വലിയൊരു മനുഷ്യ സ്നേഹിയുമായിരുന്നു -അനുശോചന സന്ദേശത്തിൽ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി


ദുബൈ: ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും, പ്രമുഖ ബിസിനസ് സംരംഭകനുമായ മിക്കി ജഗ്തിയാനിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു. മിന മേഖലയിലെ റീട്ടെയിൽ രംഗത്തെ ഏറ്റവും വിജയകരമായ ഒരു കൂട്ടായ്മയായി ലാൻഡ്‌മാർക്ക് ഗ്രൂപ്പിനെ കെട്ടിപ്പടുത്ത ദീർഘവീക്ഷണമുള്ള ബിസിനസുകാരനായിരുന്നു അദ്ദേഹം.

 മേഖലയിലെ റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ്സ് വിഭാഗങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മികച്ച പരിചയ സമ്പന്നനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഉദാര മനസ്ക്കണമായിരുന്ന മിക്കി, നിശബ്ദമായി ആളുകളെ സഹായിക്കുന്ന വലിയൊരു മനുഷ്യ സ്നേഹിയുമായിരുന്നു. അദ്ദേഹം പകർന്ന പാരമ്പര്യം, ബിസിനസ്സ്, ജീവകാരുണ്യ ഉദ്യമങ്ങൾ എന്നിവയിലൂടെ ആ ഓർമ്മകൾ എന്നും നിലനിൽക്കും. വിയോഗ വേദനയിൽ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്, എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
.

Share this Article