അണമുറിയാതെ സന്ദർശകപ്രവാഹം; തരം​ഗം തീർത്ത് ഗ്ലോബൽ വില്ലേജ്

നാഷിഫ് അലിമിയാൻ

3,500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, 250-ൽപ്പരം ഭക്ഷണശാലകൾ, കഫ്റ്റീരിയകൾ തുടങ്ങിയവയും ഇവിടെയുണ്ട്. അബ്രകൾ, ദുബായ് ഫെറി, വാട്ടർ ബസ്, വാട്ടർ ടാക്സി തുടങ്ങി വിവിധ പൊതുഗതാഗതസേവനങ്ങൾ ഗ്ലോബൽ വില്ലേജിലുണ്ട്. പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ സമ്മാനിക്കുന്ന ബിഗ് ബലൂൺസവാരി സന്ദർശകരുടെ ഇഷ്ടറൈഡായി മാറിക്കഴിഞ്ഞു. ‘ഹൗസ് ഓഫ് ഫിയർ’ എന്ന പേരിലെ പ്രേതഭവനം വേറിട്ട അനുഭവങ്ങൾ നൽകിക്കൊണ്ട് സാഹസികപ്രേമികളുടെ ഹൃദയംകീഴടക്കുകയാണ്.

ദുബൈ: സന്ദർശകപ്രവാഹത്തിന് സാക്ഷ്യംവഹിച്ച് ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പ് ഒരാഴ്ച പിന്നിടുന്നു. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വാരാന്ത്യങ്ങൾ തിരഞ്ഞെടുക്കവരാണ് ഏറെയും. വൈവിധ്യമാർന്ന കലാ-സാംസ്കാരിക-വിനോദ പരിപാടികളാണ് ദിനംപ്രതി ആഗോളഗ്രാമത്തിൽ അരങ്ങേറുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഒട്ടനവധി റൈഡുകളാണ് ഇവിടുള്ളത്. സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനായി ഒട്ടേറെ ആകർഷണങ്ങൾ പുതിയ പതിപ്പിൽ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തരുചികൾ, വിനോദപരിപാടികൾ, കണ്ണഞ്ചിപ്പിക്കുന്ന സ്റ്റേജ്ഷോകൾ, സാഹസികറൈഡുകൾ, ഷോപ്പിങ്ങ് തുടങ്ങിവ ആസ്വദിക്കാനായി ഇവിടം തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. സന്ദർശകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് അധികൃതർ പ്രത്യേകം ശ്രദ്ധപുലർത്തുന്നുണ്ട്.

3,500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, 250-ൽപ്പരം ഭക്ഷണശാലകൾ, കഫ്റ്റീരിയകൾ തുടങ്ങിയവയും ഇവിടെയുണ്ട്. അബ്രകൾ, ദുബായ് ഫെറി, വാട്ടർ ബസ്, വാട്ടർ ടാക്സി തുടങ്ങി വിവിധ പൊതുഗതാഗതസേവനങ്ങൾ ഗ്ലോബൽ വില്ലേജിലുണ്ട്. പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ സമ്മാനിക്കുന്ന ബിഗ് ബലൂൺസവാരി സന്ദർശകരുടെ ഇഷ്ടറൈഡായി മാറിക്കഴിഞ്ഞു. ‘ഹൗസ് ഓഫ് ഫിയർ’ എന്ന പേരിലെ പ്രേതഭവനം വേറിട്ട അനുഭവങ്ങൾ നൽകിക്കൊണ്ട് സാഹസികപ്രേമികളുടെ ഹൃദയംകീഴടക്കുകയാണ്.

വിവിധതരം വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഗംഭീരശേഖരവുമായി ഇന്ത്യൻ പവിലിയൻ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഹാപ്പിനെസ് ഗേറ്റ് എന്ന പ്രവേശനകവാടം, റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയത്തിലെ കാൽനടത്തെരുവ് തുടങ്ങിയ ഒട്ടേറെ ആകർഷണങ്ങളാണ് പുതിയ പതിപ്പിലുള്ളത്. വ്യത്യസ്തരാജ്യങ്ങളുടെ രുചിവൈവിധ്യങ്ങളും സംസ്കാരവും പാരമ്പര്യവുമെല്ലാം അടുത്തറിയാനും മനസ്സ‌ിലാക്കാനും സന്ദർശകർക്ക് അവസരംനൽകുകയാണ് ഈ വിസ്മയഗ്രാമം. ലോകത്തെ ഒരുഗ്രാമത്തിലേക്ക് ചുരുക്കിക്കൊണ്ട് വിനോദത്തിന്റെയും ആഘോഷത്തിന്റെയും അവസാനവാക്കാവുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. എല്ലാദിവസവും വൈകീട്ട് നാലുമുതൽ പ്രവേശനം ലഭിക്കും. സാധാരണ ദിവസങ്ങളിൽ പുലർച്ചെ 12 വരെയും വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണിവരെയും ഗ്ലോബൽവില്ലേജ് പ്രവർത്തിക്കും. ഏപ്രിലിലാണ് അവസാനിക്കുക.

.

Share this Article