കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈ ജൈടെക്സിന് തിങ്കളാഴ്ച തുടക്കം; ലക്ഷം സന്ദർശകർ മേളക്ക് എത്തും
സ്വന്തം ലേഖകൻ
'എന്‍റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42 ആം എഡിഷൻ അരങ്ങേറുക. ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്സിനെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം കൂടിയായിരിക്കും ജൈടെക്സ്. ചൈനീസ് കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറായിരിക്കുംഇത്തവണ മറ്റൊരു ആകർഷണം
ദുബൈ: ജൈടെക്സ് മേളക്ക് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കം. ഈ മാസം 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000ഓളം സ്ഥാപനങ്ങൾ അണിനിരക്കും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ്പരിപാടി നടക്കുക.
സംഗീതം, ഫാഷൻ, സ്പോർട്സ്, ബിസിനസ്തുടങ്ങിയ മേഖലകളിലെ ആധുനീക സാങ്കേതിക വിദ്യകളുടെ മികച്ച കേന്ദ്രമായിരിക്കുംജൈടെക്സ്. 'എന്‍റർ ദി നെക്സ്റ്റ്ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42 ആം എഡിഷൻ അരങ്ങേറുക. 90ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ്റിയാലിറ്റി, റിമോട്ട്വർക്ക്ആപ്, ഡിജിറ്റൽ എക്കോണമി, ക്രിപ്റ്റോ കറൻസി, കോഡിങ് തുടങ്ങിയവയെല്ലാം ജൈടെക്സിൽ ചർച്ചയാകും. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്സിനെ കുറിച്ച്bഅറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം കൂടിയായിരിക്കും ജൈടെക്സ്. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്‍പശാലകള്‍ എന്നിവ അരങ്ങേറും. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും മേളക്കെത്തും.
ചൈനീസ് കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറായിരിക്കുംഇത്തവണ മറ്റൊരു ആകർഷണം. ടെക് കമ്പനിയായ എക്സ്പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാൻ ഇ കാറിന്കഴിയും. ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി
June 30 2022ഭാരം 300 കിലോ; ഭീമൻ തിരണ്ടി കംബോഡിയയിൽ കണ്ടെത്തി
September 20 2022കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
July 09 2022അർജന്റീന തുടങ്ങി; അബൂദബിയിൽ നിന്ന്
November 17 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.