കോഴിക്കോട് വീണ്ടും നിപയെന്ന് സംശയം

ന്യൂസ് ഡെസ്ക്




ചികിത്സയിലുള്ള കുട്ടിയുടെ  സ്രവ സാംപിൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക്  പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് നിപ വൈറസ് ബാധയുള്ളതായി സംശയം. കുട്ടിയുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ്  പരിശോധനയ്ക്ക് അയച്ചത്. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഉള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 
.

Share this Article