പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്

നാഷിഫ് അലിമിയാൻ


ഇരമ്പിയാർക്കുന്ന ആരാധക സാ​ഗരത്തെ സാക്ഷിയാക്കി, ലോക ജേതാക്കളായ ഒരുനിര ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിെൻറ ആഘോഷ വേദി തുറന്നു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ഉദ്ഘാടനം നിർവഹിച്ചു. കോർണിഷിൽ ആകാശത്ത് വർണവിസ്മയമേകി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും േഡ്രാൺ ഡിസ്പ്ലേയും, സംഗീതേപ്രമികളെ ആവേശത്തിലാഴ്ത്തി. മലൂമയും മിരിയം ഫാരെസും സംഘവും ഉദ്ഘാടനച്ചടങ്ങുകൾക്ക് കൊഴുപ്പേകി



ദോഹ∙ കാൽപന്ത് കളിയുടെ വിശ്വ മേളയ്ക്ക് ആവേശ തുടക്കം. സ്റ്റേഡിയത്തിന് അകത്തും പുറത്തും കളിയാവേശവുമായി ആരാധകരും. അൽഖോറിലെ അൽ ബെയ്ത്തിനുള്ളിൽ 22ാമത് ഫിഫ ലോകകപ്പിന്റെ ആരവം ഉയർന്നപ്പോൾ പുറത്തെ പാർക്കിൽ ആരാധകരും ഉത്സാഹത്തിമിർപ്പിൽ ആയിരുന്നു. ഇരമ്പിയാർക്കുന്ന ആരാധക സാ​ഗരത്തെ സാക്ഷിയാക്കി, ലോക ജേതാക്കളായ ഒരുനിര ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിെൻറ ആഘോഷ വേദി തുറന്നു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ഉദ്ഘാടനം നിർവഹിച്ചു. കോർണിഷിൽ ആകാശത്ത് വർണവിസ്മയമേകി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും േഡ്രാൺ ഡിസ്പ്ലേയും, സംഗീതേപ്രമികളെ ആവേശത്തിലാഴ്ത്തി. മലൂമയും മിരിയം ഫാരെസും സംഘവും ഉദ്ഘാടനച്ചടങ്ങുകൾക്ക് കൊഴുപ്പേകി. ഖത്തർ -ഇക്വഡോർ മത്സരം കാണാൻ ടിക്കറ്റ് കിട്ടാത്ത നൂറുകണക്കിന് ആളുകളാണ് സ്റ്റേഡിയത്തിന് പുറത്തിരുന്നു ടീമുകളെ പിന്തുണച്ചത്. സുഹൃത്തുക്കളെല്ലാവരും ടിക്കറ്റുമായി അകത്തു കയറിയപ്പോൾ മത്സരം കാണാൻ കഴിയാത്തതിന്റെ സങ്കടം തോന്നിയെങ്കിലും ഇക്വഡോറുകാരൻ യുസുഫ് ആവേശം ഒട്ടും ചോരാതെ പുറത്തെ കാഴ്ചകളിൽ സജീവമായി. ഉദ്‌ഘാടനത്തെ തുടർന്ന് വെടിക്കെട്ടു പ്രദർശനം തുടങ്ങിയതോടെ കൈയ്യടിച്ചും ആർത്തുല്ലസിച്ചും ആവേശ കൊടുമുടിയിൽ തന്നെയായിരുന്നു കൊച്ചു കുട്ടികൾ പോലും.സ്റ്റേഡിയത്തിന് പുറത്തെ വിശാലമായ പാർക്കിൽ ഉച്ചയ്ക്ക് 2മുതൽ തന്നെ കുട്ടികളും കുടുംബങ്ങളും സജീവമായിരുന്നു.



ഔദ്യോഗിക ഉദ്ഘാടനം രാത്രി എട്ടിനായിരുന്നെങ്കിലും വൈകുന്നേരം നാല് മണി മുതൽ ഫാൻ ഫെസ്റ്റിവലിലേക്ക് കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ ആരാധകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പലവിധ വേഷവിധാനങ്ങളോടെ ആയിരക്കണക്കിനാളുകളാണ് ഫെസ്റ്റിവലിനെത്തിയത്. പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയുള്ള ഡി.ജെ ആരാധകരെ ആവേശം കൊള്ളിച്ചു. ഏഴ് മണിക്ക് കൂറ്റൻ സ്ക്രീനിൽ ദോഹ കോർണിഷിെൻറ മനോഹര ദൃശ്യത്തോടൊപ്പം 'വെൽക്കം ടു ദോഹ' ഷോ ആരംഭിച്ചു. തുടർന്ന് വെള്ളവും മൂടൽമഞ്ഞും ലേസർഷോയും േഡ്രാണുകൾ, പറക്കുന്ന അക്രോബാറ്റുകൾ, കരിമരുന്ന് പ്രയോഗം എന്നിവയ സമർത്ഥമായി സംയോജിപ്പിച്ച 30 മിനുട്ട് കാഴ്ച ആരാധകരുടെ മനം നിറച്ചു.



ഫാൻ ഫെസ്റ്റിവൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ ലോകകപ്പ് ഇതിഹാസങ്ങളുടെ സാന്നിധ്യം ഫാൻ ഫെസ്റ്റിവലിനെത്തിയ ആരാധകരെ ആവേശഭരിതരാക്കി. ബെബെറ്റോ, കഫു, റോബർട്ടോ കാർലോസ്, മാർക്കോ മറ്റരാസി, അലസാേന്ദ്രാ ദെൽപിയറോ, ലോതർ മത്തേയൂസ്, ഡിസൈലി, ഡേവിഡ് െട്രസഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങളാണ് വേദിയിൽ അണിനിരന്നത്. ലോകകപ്പ് ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പും തുടർന്ന് വേദിയിലെത്തി. ഓരോ താരങ്ങളും കപ്പ് കയ്യിലേന്തി അവരുടെ ഐക്കണിക് സെലിേബ്രഷൻ ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ ആരാധകർ ഹർഷാരവം മുഴക്കി. ബെബെറ്റോയുടെ, കുഞ്ഞിനെ താലോലിക്കുന്ന ആഘോഷത്തെ അനുസ്മരിപ്പിച്ച് ലോക കിരീടത്തെ താലോലമാട്ടിയപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. ലോകകപ്പിെൻറ മിടിക്കുന്ന ഹൃദയമാണ് ഫിഫ ഫാൻ ഫെസ്റ്റിവലെന്ന് ഉദ്ഘാടന സംസാരത്തിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന ആരാധകരിൽ ഏറെ അഭിമാനിക്കുകയാണെന്നും ലോകം ദോഹയിൽ ഒരുമിച്ചിരിക്കുകയാണെന്നും ഈ നിമിഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്നും ഇൻഫാൻറിനോ കൂട്ടിച്ചേർത്തു. സംസാരത്തിനിടെ ഇന്ത്യക്കാരെയടക്കം ഓരോ രാജ്യത്ത് നിന്നുള്ള ആരാധകരെ വിളിച്ച് ഫിഫ പ്രസിഡൻറ് അഭിസംബോധന ചെയ്തതും പ്രത്യേകം കൈയടി നേടി.
.

Share this Article