ദുബൈ മാരത്തൺ; മെട്രോ പുലര്‍ച്ചെ നാല് മണി മുതല്‍

സ്വന്തം ലേഖകൻ


മാരത്തണിന്‍റെ ഭാഗമായി ഞായറാ‍ഴ്ച മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ നടക്കുക

ദുബൈ: ദുബൈയിലെ പ്രധാന കായിക മത്സരയിനമായ ദുബൈ മാരത്തൺ നാളെ നടക്കും. മാരത്തണിന്‍റെ ഭാഗമായി ഞായറാ‍ഴ്ച മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.

എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ നടക്കുകയെന്ന്  ദുബൈ സ്പോർട്സ് കൗൺസിൽ അറിയിച്ചു. മാരത്തണിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

42.195 കിലോമീറ്റർ ദൈർഘ്യമുള്ള പൂര്‍ണ മാരത്തണ്‍ മത്സരം കൂടാതെ പത്ത് കിലോമീറ്റർ, നാല് കിലോമീറ്റർ മീറ്റർ വീതം മാരത്തണുകളും ഉണ്ടാകും. മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് എക്സ്പോ സിറ്റിയെന്നും ദുബായ് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സന്ദർശകർക്ക് എളുപ്പത്തിൽ എക്സപോ സിറ്റിയില്‍ എത്തിച്ചേരാമെന്നും സംഘാടകര്‍ അറിയിച്ചു.

രാവിലെ 6 മണിക്ക് 42 കിലോമീറ്റര്‍ മാരത്തൺ ആരംഭിക്കും. 10 കിലോമീറ്റർ റോഡ് റേസിന് രാവിടെ 8 മണിക്കും 4 കിലോമീറ്റർ ഫൺ റണ്ണിന് 11 മണിക്കും തുടക്കമാകും. അന്താരാഷ്ട്ര തലത്തിൽ ഗോൾഡ് ലേബൽ റോഡ് റേസ് എന്ന രീതിയിലാണ് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ ദുബൈ മാരത്തണിനെ കണക്കാക്കുന്നത്.
.

Share this Article