ഇന്ത്യക്കായി മനു ഭാക്കര്‍

ന്യൂസ് ഡെസ്ക്


ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ ആണ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 221.7 പോയിന്റ് നേടിയാണ് മനു ഭാക്കര്‍ ഇന്ത്യക്കായി വെങ്കലം കരസ്ഥമാക്കിയത്


പാരിസ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ ആണ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 221.7 പോയിന്റ് നേടിയാണ് മനു ഭാക്കര്‍ ഇന്ത്യക്കായി വെങ്കലം കരസ്ഥമാക്കിയത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനവുമായാണ് മനു ഭാക്കര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ആവര്‍ത്തിച്ച മനു ഭാക്കര്‍ പാരിസില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടി.

2012 ലണ്ടന്‍ ഒളിംപിക്‌സിന് ശേഷമുള്ള ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചക്കാണ് ഇന്ന് മനു ഭാക്കറിലൂടെ അവസാനമായത്. അഭിനവ് ബിന്ദ്ര, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, വിജയ് കുമാര്‍, ഗഗന്‍ നാരംഗ്, എന്നിവര്‍ക്ക് ശേഷം ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍. അതേ സമയം ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡും മനു ഭാക്കര്‍ സ്വന്തമാക്കി. 




.

Share this Article