അറബ് യുവാക്കൾക്കും പെരുത്തിഷ്ടം യു.എ.ഇയെ തന്നെ !!!

സ്വന്തം പ്രതിനിധി


ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി അറബ് യുവാക്കൾ തെരെഞ്ഞെടുത്തത് യു.എ.ഇയെ. തുടർച്ചയായി 11ാം വർഷമാണ് രാജ്യം ഈ നേട്ടത്തിലെത്തുന്നത്. 14ാമത് അറബ് യൂത്ത് സർവേയിൽ പങ്കെടുത്ത 3,400 അറബ് യുവാക്കളിൽ 57 ശതമാനംപേരും തെരെഞ്ഞെടുത്തത് യു.എ.ഇയെ തന്നെയാണ്

ദുബൈ: അറബ് യുവാക്കൾ ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി യു.എ.ഇ. തുടർച്ചയായി 11ാം വർഷമാണ് രാജ്യം ഈ നേട്ടത്തിലെത്തുന്നത്. 14ാമത് അറബ് യൂത്ത് സർവേയിൽ പങ്കെടുത്ത 3,400 അറബ് യുവാക്കളിൽ 57 ശതമാനംപേരും യു.എ.ഇയെയാണ് ജീവിക്കാൻ തങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നഇടമായി തിരഞ്ഞെടുത്തുത്.

രാജ്യത്ത് ഈ അടുത്തകാലത്തുവന്ന വിസാ പരിഷ്‌കാരങ്ങളും ഉണർച്ചയുള്ള സമ്പദ്വ്യവസ്ഥയും ഈ നേട്ടത്തിന് കാരണമായി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിലാണ് സർവേ നടത്തിയത്. 2012 മുതൽ ഈ നേട്ടം തുടർച്ചയായി യു.എ.ഇ തന്നെയാണ് സ്വന്തമാക്കുന്നത്.

.

Share this Article