വണ്ടർ റൈഡ്സ് ചലഞ്ച് തനിഷ വസന്ദനിക്ക് 27,000 ദിർഹം

സ്വന്തം ലേഖകൻ


ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി അതിഥികളെ ‘വണ്ടർ റൈഡ്സ്’ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണിക്കുകയായിരുന്നു. ലോകത്തെങ്ങു നിന്നുമുള്ളവർ ഇതിൽ പങ്കെടുത്തു. ഒട്ടേറെ പേർ വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് 27,000 ദിർഹം നേടാനുള്ള അവസരത്തിനായി റാഫിൾ നറുക്കെടുപ്പ് നടത്തുകയായിരുന്നു.


ദുബൈ: ഗ്ലോബൽ വില്ലേജിലെ വണ്ടർ റൈഡ്സ് ചലഞ്ച് വിജയിയെ പ്രഖ്യാപിച്ചു. ‘ഹാപ്പിനസ് സ്ട്രീറ്റ് ഫെസ്റ്റ് - വിമൻസ് എഡിഷനിൽ’ പങ്കെടുത്താണ് തനിഷ വസന്ദനി വിജയിച്ചത്. ഇവർക്ക് 27,000 ദിർഹം സമ്മാനം ലഭിച്ചു.‘സന്തോഷം’ എന്ന് അർഥം വരുന്ന ഖുഷി എന്ന പേരുള്ള തന്റെ മകളാണ് കരോക്കെയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചതെന്ന് തനിഷ പറഞ്ഞു. പക്ഷേ, ഒരിക്കലും വിജയിയാകുമെന്ന് കരുതിയതേയല്ല.  ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി അതിഥികളെ ‘വണ്ടർ റൈഡ്സ്’ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണിക്കുകയായിരുന്നു. ലോകത്തെങ്ങു നിന്നുമുള്ളവർ ഇതിൽ പങ്കെടുത്തു. ഒട്ടേറെ പേർ വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് 27,000 ദിർഹം നേടാനുള്ള അവസരത്തിനായി റാഫിൾ നറുക്കെടുപ്പ് നടത്തുകയായിരുന്നു.


.

Share this Article