ട്രാഫിക്​ പിഴ 5000 കവിഞ്ഞോ? പരിഹാരവുമായി ദുബൈ പൊലീസ്

Truetoc News Desk


◼️ ഒന്നിച്ച്​ പിഴ അടക്കേണ്ട; തവണകളായി അടക്കാ പുതിയ സംവിധാനം നിലവിൽ വന്നു

ദുബൈ: ട്രാഫിക്​ പിഴ തവണകളായി അടക്കുന്നതിനുള്ള സംവിധാനം ഏ​ർപ്പെടുത്തി ദുബൈ പൊലീസ്​. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക്​ പിഴ അടക്കാനുള്ള സൗകര്യമാണ്​ ദുബൈ പൊലീസ്​ ഒരുക്കിയിരിക്കുന്നത്​. വ്യക്​തികൾക്ക്​ 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയും കമ്പനിക്കും സ്ഥാപനങ്ങൾക്കും​ 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യ ഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ്​ പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.

നിശ്ചിത തവണകളായി അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന്​ അപേക്ഷിക്കുകയും 100 ദിർഹം ഫീസ്​ ആയി നൽകുകയും വേണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ്​ മുടക്കിയാൽ 200 ദിർഹമാണ്​ ഫീസ്​. ഓരോ തവണയും 10 ദിർഹം നോളജ്​ ഫീ ആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്​റ്റാൾമെന്‍റ്​ അടക്കേണ്ട ദിവസത്തിന്​ 10 ദിവസം മുമ്പ്​ സമയം ദീർഘിപ്പിച്ചുനൽകണമെന്ന അപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച്​ 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ്​ അടച്ചിരിക്കണം.

ക്രഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാണ്​ പേയ്​മെന്‍റ്​ നടത്തേണ്ടത്​. എമിറേറ്റ്​സ്​ എൻ.ബി.ഡി, അബൂദബി കൊമേഴ്​സ്യൽ ബാങ്ക്​, ഫസ്റ്റ്​ അബൂദബി ബാങ്ക്​, എമിറേറ്റ്​സ്​ ഇസ്​ലാമിക്​ ബാങ്ക്​, കൊമേഴ്​സ്യൽ ബാങ്ക്​ ഇന്‍റർനാഷണൽ, ദുബൈ ഇസ്​ലാമിക്​ ബാങ്ക്​. സ്റ്റാൻഡേർഡ്​ ചാറ്റേർഡ്​ ബാങ്ക്​, കൊമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ദുബൈ, ഫിനാൻസ്​ ഹൗസ്​ എന്നീ സ്ഥാപനങ്ങളുടെ ക്രഡിറ്റ്​ കാർഡ് ഇതിനായി ഉപയോഗിക്കാം.
.

Share this Article