എളമരം കരീം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്ന് പി.ടി. ഉഷ

സ്വന്തം പ്രതിനിധി


കോഴിക്കോട്: എളമരം കരീം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും എളമരം കരീമിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പി.ടി.ഉഷ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിടെയാണ് ഉഷയുടെ പ്രതികരണം. 

തനിക്ക് രാഷ്ട്രീയമില്ലെന്നും രാജ്യസഭാ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണ്. സ്പോര്‍ട്സ് ജീവവായുവാണ്, സ്പോര്‍ട്സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി.ടി.ഉഷ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ചു ചെയ്ത ട്വീറ്റിൽ വളരെയധികം സന്തോഷമുണ്ടെന്നും ഉഷ പറഞ്ഞു.
.

Share this Article