കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പുതിയ ക്യുഎല്‍ഇഡി ടിവിയും സ്മാര്‍ട്ട് ഗൃഹോപകരണങ്ങളുമായി ടിസിഎല്‍ ഇലക്ട്രോണിക്സ്
സ്വന്തം ലേഖകൻ
ആഴ്സണല്‍ ഫുട്ബോള്‍ ക്ളബ്ബിന്റെ ഒഫീഷ്യല്‍ റീജ്യനല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പാര്‍ട്ണറായ ടിസിഎല്‍, ക്ളബ്ബുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ആഴ്സനല്‍ ഇതിഹാസം റോബര്‍ട്ട് പയേഴ്സിന്റെ പ്രത്യേക അവതരണത്തിലൂടെ ചടങ്ങ് ശ്രദ്ധേയമായി
ദുബൈ: ലോകത്തിലെ ടോപ് 2 ടിവി ബ്രാന്‍ഡും ടോപ് വണ്‍ 98 ഇഞ്ച് ടിവി ബ്രാന്‍ഡുമായ ടിസിഎല്‍ ദുബായില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക (എംഇഎ) വിപണിയിലെ ഏറ്റവും പുതിയ മള്‍ട്ടി കാറ്റഗറി ഉല്പന്നങ്ങള് പുത്തിറക്കി.
ആഴ്സണല്‍ ഫുട്ബോള്‍ ക്ളബ്ബിന്റെ ഒഫീഷ്യല്‍ റീജ്യനല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പാര്‍ട്ണറായ ടിസിഎല്‍, ക്ളബ്ബുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ആഴ്സനല്‍ ഇതിഹാസം റോബര്‍ട്ട് പയേഴ്സിന്റെ പ്രത്യേക അവതരണത്തിലൂടെ ചടങ്ങ് ശ്രദ്ധേയമായി.
നൂതന ഡിസ്പ്ളേ സാങ്കേതികവിദ്യയിലൂടെ ഭാവനകള്‍ വികസിപ്പിക്കുന്നു - 2023 സി സീരീസിനൊപ്പം ടിസിഎല്‍ മിനി എല്‍ഇഡിയുടെ ലേറ്റസ്റ്റ് ജനറേഷന്2023 സി സീരീസ് മിനി എല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍; ആരോഗ്യകരവും സൗകര്യപ്രദവുമായ ജീവിത ശൈലിക്കായി നവീകരിച്ച ഗാര്‍ഹിക വീട്ടുപകരണങ്ങളുടെയും എയര്‍ കണ്ടീഷണറുകളുമടക്കമുള്ള ഉപകരണങ്ങളാണിവ. പുത്തന്‍ സാങ്കേതികതയില്‍ വളരെ മികച്ച ടിസിഎലിന്റെ ഏറ്റവും പുതിയ ഉല്പന്ന നിര ഉപയോക്താക്കളോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ്. നൂതന ഡിസ്പ്ളേ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ഈ ഉല്പന്നം 2023 സി സീരീസിനൊപ്പം ടിസിഎല്‍ മിനി എല്‍ഇഡിയുടെ ഏറ്റവും പുതിയ തലമുറയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മിനി എല്‍ഇഡി സാങ്കേതിക വിദ്യയിലെ മുന്‍ഗാമിയും ലീഡറുമായ ടിസിഎല്‍ അതിന്റെ ഏറ്റവും പുതിയ ജനറേഷന് സാങ്കേതികവിദ്യ പശ്ചിമേഷ്യന്‍-ആഫ്രിക്കന്‍ മേഖലയിലെ പ്രേക്ഷകര്‍ക്ക് അഭിമാനപൂര്‍വം സമര്‍പ്പിച്ചിരിക്കുകയാണ്.
ടിസിഎലിന്റെ മിനി എല്‍ഇഡി ടിവി ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സി845. അനന്തമായ കോണ്ട്രാസ്റ്റ് അളവുകള്‍, ഉയര്‍ന്ന കാര്യക്ഷമത, വൈഡ് ലുമിനസ് ആംഗിള്‍ മിനി എല്‍ഇഡികള്‍ എന്നിവ ലഭ്യമാക്കി പ്രവര്‍ത്തന വഴിയില്‍ കൂടുതല്‍ ലോക്കല്‍ ഡിമ്മിംഗ് സോണുകള്‍ ഈ ബ്രാന്റ് മുന്നോട്ട് വെക്കുന്നു. 55'', 65'', 75'', 85'' മോഡലുകള്‍ 3.0 സപ്പോര്‍ട്ടോടെ എഐപിക്യു പ്രോസസ്സര്‍ ടിസിഎല്‍ സി845 പ്രദാനം ചെയ്യുന്നു. ഡോള്‍ബി വിഷന്‍ ഐക്യു & ഡോള്‍ബി അറ്റ്മോസ് എന്നിവ സമാനതകളില്ലാത്ത ശബ്ദത്തോടൊപ്പം മികച്ച ചിത്ര നിലവാരം നല്കുന്നു.
പുതിയ സി745 & സി645 കയൂഎല്ഇഡടിവികള്ക്കൊപ്പം എണ്ണമറ്റ നിറങ്ങളും അനന്തമായ വിനോദവും . ഗെയിമര്‍മാര്‍ക്കായി ടിസിഎല്‍ പുതിയ സി745 അവതരിപ്പിച്ചു. അത് ക്യുഎല്‍ഇഡി, ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് ടെക്നോളജി, 4കെ എച്ച്ഡിആര്‍, വ്യവസായിക പ്രാമുഖ്യമുളള 144 എച്ച്സെഡ വിആര്‍ആര്‍, 240 എച്ച്സെഡ് ഗെയിം ആക്സിലറേറ്റര്‍ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. പുതിയ ടിസിഎല്‍ സി645, മികച്ച വര്ണാവിഷ്കാരത്തിനായി ടിസിഎല്‍ ക്യുഎല്‍ഇഡി സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്നു, ഡോള്‍ബി വിഷനും ഡോള്‍ബി അറ്റ്മോസും സാക്ഷ്യപ്പെടുത്തിയതും 120 ഹേര്‍ട്സ് ഗെയിം ആക്സിലറേറ്ററുള്ളതും ഉയര്‍ന്ന നിലവാരമുള്ളതും സംവേദനാത്മകവുമായ ഹോം എന്റര്ടെയ്ന്മെന്റ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മൂല്യമുള്ള ഒരു ഓപ്ഷനാക്കിയിരിക്കുന്നു.
തടസ്സങ്ങളില്ലാത്ത ആരോഗ്യകരമായ കണക്റ്റഡ് ജീവിത ശൈലി സാധ്യമാക്കാനുള്ള ലക്ഷ്യത്തോടെ ടിസിഎല്‍ പുതിയ ഗൃഹോപകരണങ്ങളുടെ ഒരു സ്യൂട്ടും പുറത്തിറക്കി. ബ്രാന്‍ഡ് എയര്‍ കണ്ടീഷനറുകളെ കുറിച്ചുള്ള അപ്ഡേറ്റുകള് പങ്കിട്ടു. അതിന്റെ നൂതനമായ ജെന്റില്‍ കൂള്‍ സീരീസിനൊപ്പം പുതിയ സ്ളീക് മിനിമലിസ്റ്റ്, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന ഡിസൈന്‍ എന്നിവ സവിശേഷതകളാണ്. ടിസിഎല്‍ അതിന്റെ ഏറ്റവും പുതിയ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു.
''മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ടിസിഎലിന്റെ ഏറ്റവും പുതിയ തലമുറ മിനി എല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ വികസിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവര്‍ക്ക് ഏറ്റവും മികവാര്‍ന്ന അസാധാരണ വിനോദ അനുഭവം പകരാന്‍ ഏറ്റവും പുതിയ അത്യാധുനിക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. . ജീവിതം എളുപ്പമാക്കുന്ന ഗൃഹോപകരണങ്ങളില്‍ ഞങ്ങളുടെ ഏറ്റവും പുതിയ ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും ആഗ്രഹിക്കുന്നു'' -ടിസിഎല്‍ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക ജനറല്‍ മാനേജര്‍ സണ്ണി യാംങ് പറഞ്ഞു.
''കഴിഞ്ഞ വര്‍ഷം ടിസിഎല്‍ മിഡില്‍ ഈസ്റ്റില്‍ അടയാളപ്പെടുത്തിയത് ശ്രദ്ധേയമായ വളര്ച്ചയാണെ''ന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് മിന്ഹാജുദ്ദീന് പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യകതകള്‍ക്കും താല്പര്യങ്ങള്ക്കുമനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാന്‍ കൂടുതല്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്ന എംഇഎ മേഖലയില്‍ തങ്ങള്‍ ടിവി പോര്‍ട്ഫോളിയോ വിപുലീകരിക്കുകയാണ്. ഭാവിയിലേക്കുള്ള അഭിലാഷങ്ങള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവ പ്രധാന പങ്ക് വഹിച്ചതിനാല്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം സ്വയം സംസാരിക്കുന്ന നിലവാരം നിലനിര്‍ത്തുന്നു -അദ്ദേഹം വ്യക്തമാക്കി.
45,000 ജീവജാലങ്ങൾ വംശനാശഭീഷണിയിൽ
February 05 2023അൽ മുശ്രിഫ് കൊട്ടാരത്തിൽ ആഹ്ലാദം നിറച്ച ഈദ്
July 10 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.