പുതിയ ഭരണാധികാരികൾക്ക് അഭിനന്ദനവുമായി എം എ യൂസഫലി

സ്വന്തം ലേഖകൻ


പുതുതായി നിയമിതരായ ഭരണാധികാരികൾ യു എ ഇ ക്ക് ഒരു മുതൽക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



അബുദാബി: യു എ ഇ യിൽ പുതുതായി നിയമിതരായ ഭരണാധികാരികളെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിനന്ദിച്ചു. യു എ ഇ വൈസ് പ്രസിഡണ്ടായി നിയമിതനായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരിയായി നിയമിതരായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.


പുതുതായി നിയമിതരായ ഭരണാധികാരികൾ യു എ ഇ ക്ക് ഒരു മുതൽക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


.

Share this Article