മുകേഷിനെ തള്ളാതെ സി.പി.എം; എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല

ന്യൂസ് ഡെസ്ക്



പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിർദേശം


തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ കുടുങ്ങിയ കൊല്ലം എം.എൽ.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. കേസുകളുടെ പേരിൽ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തിൽ സി.പി.എം. സ്വീകരിച്ച നിലപാട്. യു.ഡി.എഫ്.എം.എൽ.എമാർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ പാർട്ടി പ്രതിരോധം തീർത്തു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും.
.

Share this Article