'സെസ്റ്റ് ഫാര്‍മസി' എന്ന പേരില്‍ പുതിയ വെല്‍നെസ് ആശയവുമായി ആസ്റ്റര്‍ ഫാര്‍മസി

സ്വന്തം ലേഖകൻ


അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 25 സെസ്റ്റ് ഫാര്‍മസി സ്റ്റോറുകള്‍ സ്ഥാപിക്കപ്പെടും. സ്റ്റാന്‍ഡ് എലോണ്‍ ഫാര്‍മസി സ്റ്റോറുകള്‍ക്ക് പുറമേ, സ്പിന്നീസ്, വെയ്ട്രോസ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക സെസ്റ്റ് വെല്‍നസ് വിഭാഗങ്ങളും വിന്യസിക്കപ്പെടും. ഇത്തരം സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കും.

അബൂദബി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗവും, ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി, സ്പിന്നീസ് നിയന്ത്രിക്കുന്ന ഫൈന്‍ ഫെയര്‍ ഫുഡ് ഗ്രൂപ്പുമായും, വെയ്ട്രോസ് റീട്ടെയില്‍ യുഎഇയുമായും ചേര്‍ന്ന് 'സെസ്റ്റ് ഫാര്‍മസി' എന്നറിയപ്പെടുന്ന വെല്‍നസ് ഇന്‍സ്‌പെയേര്‍ഡ് ഫാര്‍മസി കോണ്‍സെപ്റ്റിന്റെ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചു.  പ്രീമിയം വെല്‍നെസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ആധുനികത, പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദ രീതികള്‍ എന്നിവ സമന്വയിപ്പിക്കുന്ന സവിശേഷവും സമ്പന്നവുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുവാനാണ് സെസ്റ്റ് ഫാര്‍മസി ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ ഫാര്‍മസിയുടെ ആരോഗ്യ പരിചരണ രംഗത്തെ വൈദഗ്ധ്യവും, സ്പിന്നീസിന്റെ റീട്ടെയില്‍ മേഖലയിലെ മികവും സംയോജിക്കുന്ന ഈ സഹകരണത്തിലൂടെ സമാനതകളില്ലാത്ത ഒരു പ്രീമിയം വെല്‍നസ് ഡെസ്റ്റിനേഷനായിരിക്കും സൃഷ്ടിക്കപ്പെടുക.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍,  സ്പിന്നീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കൂമാര്‍, അല്‍ബ്വാര്‍ഡി ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ താരീഖ് അല്‍ബ്വാര്‍ഡി എന്നിവര്‍ ചേര്‍ന്ന് അബുദാബിയിലെ ഖലീഫ സിറ്റിയില്‍ ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.



ഉയര്‍ന്ന നിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ സെസ്റ്റ്കോണ്‍സെപ്റ്റ് ഫാര്‍മസിയുടെ ആരംഭത്തോടെ ലക്ഷ്യമിടുന്നതെന്ന്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഹെല്‍ത്ത് ആന്റ് വെല്‍നസ് വിഭാഗത്തിലുള്ള ഞങ്ങളുടെ വൈദഗ്ധ്യമുപയോഗപ്പെടുത്തി, ഈ മേഖലയിലെ പ്രീമിയം റീട്ടെയിലറായ സ്പിന്നീസ് ഗ്രൂപ്പുമായി സംയോജിപ്പിച്ചുകൊണ്ട്, പുതിയ ബ്രാന്‍ഡും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ ഹെല്‍ത്ത്-വെല്‍നെസ് രംഗം പുനര്‍നിര്‍വചിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി.


 
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴിയില്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന പ്രീമിയം വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ സെസ്റ്റ് ഫാര്‍മസി ഒരുങ്ങുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യകരമായ ജീവിതത്തിന് മുന്‍ഗണന നല്‍കി, പിന്തുണയും പ്രചോദനവും അനുഭവപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, രോഗങ്ങളും, ശാരീരിക അപര്യാപ്തതകളും തിരിച്ചറിയാനും, മികച്ച ആരോഗ്യ യാത്രയ്ക്ക് അനുയോജ്യമായ ആരോഗ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.

 അത്യാധുനിക രോഗ നിര്‍ണ്ണയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, റോസ്മാക്സ് നല്‍കുന്ന ഇന്നൊവേഷന്‍ സ്റ്റേഷനിലൂടെ സെസ്റ്റ് ഫാര്‍മസി ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ പ്രദാനം ചെയ്യും. ഉപഭോക്താവിന്റെ മികച്ച ആരോഗ്യ യാത്ര ആരംഭിക്കുന്നതിനായി, രോഗങ്ങള്‍, ശാരീരിക അപര്യാപ്തതകള്‍, അനുയോജ്യമായ ആരോഗ്യ പരിചരണ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവും വേഗത്തിലുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ഇന്നൊവേഷന്‍ സ്റ്റേഷന്‍ നല്‍കുന്നു. ഈ നൂതന സൗകര്യത്തിലൂടെ വൈറ്റമിനുകളുടെ വിശകലനത്തോടൊപ്പം, ശരീരത്തിലെ ചര്‍മ്മവും, മുടിയും സൗജന്യമായി പരിശോധനക്ക് വിധേയമാക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് രോഗ പ്രതിരോധത്തിനാവശ്യമായ കൃത്യവും വ്യക്തിഗതവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായും ഉറപ്പുവരുത്താന്‍ സാധിക്കുന്നു.

 ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയില്‍ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് സെസ്റ്റ് ഫാര്‍മസിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്‍.എസ് ബാലസുബ്രമണ്യം പറഞ്ഞു. സെസ്റ്റ് ഫാര്‍മസിയുടെ നൂതനമായ സമീപനവും, ആരോഗ്യകരമായ ജീവിതം നയിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയും ഞങ്ങളുടെ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുമായി ഏറെ യോജിക്കുന്നതാണ്. നല്ല ആരോഗ്യവും സന്തോഷവും പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് മികച്ച ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ സംരംഭത്തിന് സാധിക്കുമെന്നുറപ്പുണ്ട്. അബുദാബിയില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിക്കുന്നതോടെ, അബുദാബിയിലെ ഉപഭോക്താക്കളിലേക്ക് വെല്‍നസ് വാഗ്ദാനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍.എസ് ബാലസുബ്രമണ്യം കൂട്ടിച്ചേര്‍ത്തു.

സൗകര്യപ്രദവും വിശ്വസനീയവുമായ ഹോം ഡെലിവറി സേവനം നല്‍കിക്കൊണ്ട് സെസ്റ്റ് ഫാര്‍മസി അതിന്റെ മികച്ച സേവനം ഫിസിക്കല്‍ സ്റ്റോറിനപ്പുറത്തേക്കും വൈകാതെ വ്യാപിപ്പിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ അവരുടെ ആരോഗ്യവും ക്ഷേമാവശ്യങ്ങളും ഉടനടി നിറവേറ്റാനാവും.

യുഎഇയിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍നസ് ആശയം അവതരിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇയിലെ സ്പിന്നീസ് സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയില്‍, അതത് മേഖലകളിലെ കമ്മ്യൂണിറ്റികളെയാണ് ശ്രദ്ധാ കേന്ദ്രങ്ങളാക്കേണ്ടത്. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ഉപഭോക്താക്കളെ പരിപോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹത്തോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഞങ്ങളുടെ പുതിയ മികവാര്‍ന്ന ഈ വെല്‍നസ് ആശയം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, അവരുടെ ഷോപ്പിങ്ങ് രീതികള്‍, അവരെ മികച്ച രീതിയില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ എല്ലാഴ്‌പ്പോഴും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
.

Share this Article