ബലി പെരുന്നാൾ; യു.എ.ഇയിൽ നാലുദിവസം അവധി

0


ദുബൈ: ബലി പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ പൊതുമേഖലയിൽ നാലുദിവസം അവധി ലഭിക്കും. അറഫാ ദിനമായ ജൂലൈ എട്ട്​ വെള്ളി മുതൽ 11 തിങ്കളാഴ്ച വരെയാണ്​ അവധി പ്രഖ്യപിച്ചിരിക്കുന്നത്​. സൗദിയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ്​ ബലിപെരുന്നാളെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ വ്യക്​തമാക്കിയിരുന്നു. 
.

Share this Article