റമദാൻ വെള്ളിയാഴ്ചകളിൽ ഷാർജയിൽ സൗജന്യ പാർക്കിങ്

സ്വന്തം ലേഖകൻ


 

ഷാർജ∙റമസാനിലെ വെള്ളിയാഴ്ചകളിൽ ഷാർജയിൽ സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ബ്ലൂ സോണിലും എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് ഉള്ള അപൂർവം ചില മേഖലകളിലും വാഹനം നിർത്തിയിടാൻ പണം അടയ്ക്കണം.

പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം
ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ അർധ രാത്രി വരെ പാർക്കിങിന് പണം ഈടാക്കും. 

പാർക്ക് പ്രവൃത്തി സമയം
വൈകിട്ട് 4 മുതൽ 12 വരെ ഷാർജയിലെ പാർക്കുകൾ  ദിവസവും വൈകിട്ട് 4 മുതൽ അർധ രാത്രി വരെ തുറന്നിരിക്കും. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കി. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ 2 മണിക്കൂർ കുറച്ചിട്ടുണ്ട്.
.

Share this Article