കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ലുലു റമസാന്‍ കാമ്പയിന് ആരംഭിച്ചു; 60 ശതമാനം വരെ കിഴിവ്
സ്വന്തം ലേഖകൻ
യു.എ.ഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപുലമായ റമസാന്‍ കാമ്പയിന് ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉത്പന്നങ്ങള്‍, ഫ്രഷ് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ 10,000-ത്തിലധികം ഉത്പന്നങ്ങള്‍ക്ക് കാമ്പയിന് കാലയളവില്‍ 60 ശതമാനം വരെ കിഴിവ് ലഭിക്കും
അബൂദബി: യു എ ഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപുലമായ റമസാന്‍ കാമ്പയിന് ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉത്പന്നങ്ങള്‍, ഫ്രഷ് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ 10,000-ത്തിലധികം ഉത്പന്നങ്ങള്‍ക്ക് കാമ്പയിന് കാലയളവില്‍ 60 ശതമാനം വരെ കിഴിവ് ലഭിക്കും. മാര്‍ക്കറ്റുകള്‍ക്ക് പുറമെ ഓണ്‍ലൈനിലും കിഴിവ് ലഭ്യമാണെന്ന് ലുലു എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി അറിയിച്ചു.
വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ വില വര്‍ധന പിടിച്ചുനിര്‍ത്തുന്നതിന് 200 ലധികം ഉത്പന്നങ്ങള്‍ക്ക് പ്രൈസ് ലോക്ക് ഏര്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. റമസാനിലുടനീളം ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ ഇത് സഹായിക്കും.
ലുലു ഗ്രൂപ്പ് എല്ലായ്പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. റമസാന്‍ സീസണില്‍ പ്രധാന ശ്രദ്ധ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ കുറവുകളും വില വ്യതിയാനങ്ങളുമില്ലാതെ നല്കുന്നതിലായിരിക്കുമെന്നും അഷ്റഫ് അലി പറഞ്ഞു. ഇതുകൂടാതെ, ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതിനായി നിരവധി സി എസ് ആര് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
റമസാനില്‍ ഷോപ്പിങ് എളുപ്പവും താങ്ങാനാവുന്നതുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അരി, പഞ്ചസാര, പാല്‍പ്പൊടി, തത്ക്ഷണ ഭക്ഷണം, ജെല്ലി, കസ്റ്റാര്‍ഡ് മിശ്രിതങ്ങള്‍, പഴങ്ങള്‍, പാസ്ത, ധാന്യങ്ങള്‍, എണ്ണ എന്നിവയും മറ്റ് അവശ്യ പലചരക്ക് സാധനങ്ങളും അടങ്ങിയ രണ്ട് വലുപ്പത്തിലുള്ള കിറ്റുകള്‍ 85,120 ദിര്‍ഹം വിലയില്‍ ലഭ്യമാക്കും.
ഈത്തപ്പഴ മഹോത്സവം, ആരോഗ്യകരമായ റമസാന്‍, ഇറച്ചി മാര്‍ക്കറ്റ്, പരമ്പരാഗത അറബിക് മധുര പലഹാരങ്ങള്‍ ലഭിക്കുന്ന വിപണി, ഇഫ്താര്‍ ബോക്സുകള്‍, ഈദ് വില്പന തുടങ്ങിയ വിവിധ പ്രമോഷന് പരിപാടികള റമസാന്‍, ഈദ് കാലയളവില്‍ അവതരിപ്പിക്കും. റമസാന്‍ കാലയളവില്‍ രാത്രി രണ്ട് വരെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിങ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാംസ്കാരിക അനുഭവങ്ങള്‍ ആസ്വദിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനും തിരഞ്ഞെടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം റമസാന്‍ നൈറ്റ് ഒരുക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
പഴയ തട്ടകത്തിലേക്ക് വീണ്ടും ഫെർണാണ്ടീന്യോ
June 21 2022സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
September 21 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.