സംസാരം തടസ്സപ്പെടുത്തിയില്ല; മമത പറയുന്നത് കള്ളം: നിർമല സീതാരാമൻ

ന്യൂസ് ഡെസ്ക്


ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ നേരത്തെ മടങ്ങണം എന്ന് അഭ്യർഥിച്ചതിനെ തുടർന്ന് അവർ ഏഴാമതായി സംസാരിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തുവെന്ന മാധ്യമങ്ങൽക്ക് മുമ്പിൽ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ് -നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡൽഹി: മമതാ ബാനർജിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ കൂടുതൽ സമയം അനുവദിച്ചെങ്കിലും അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോൺ ഓഫ് ചെയ്യ്‌തെന്ന മമതയുടെ ആരോപണം പച്ച കള്ളമാണെന്ന് നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു. 

നീതി ആയോഗ് യോഗത്തിൽ മമത പങ്കെടുത്തിരുന്നു. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ നേരത്തെ മടങ്ങണം എന്ന് അഭ്യർഥിച്ചതിനെ തുടർന്ന് അവർ ഏഴാമതായി സംസാരിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തുവെന്ന മാധ്യമങ്ങൽക്ക് മുമ്പിൽ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്.സത്യം പറയാൻ മമത തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാർക്കും കൃത്യമായ സമയം അനുവദിച്ചിരുന്നെന്നും അത് സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
.

Share this Article