ലുലുവിന് റീട്ടെയിൽ എംഇ അവാർഡ്

സ്വന്തം ലേഖകൻ


ചില്ലറ വിൽപ്പനയിലെ ലുലുവിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. യുഎഇ, സൗദി, ഒമാൻ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135 ലധികം നോമിനേഷനുകൾ ലഭിച്ചിരുന്നു

ദുബൈ: റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം യോഗം ചേർന്നു.  റീട്ടെയിൽ രംഗത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം.

മികച്ച റീട്ടെയിൽ ഓർഗനൈസേഷനുകൾക്കും ബ്രാൻഡുകൾക്കുമുള്ള വാർഷിക റീട്ടെയിൽ എംഇ അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. പ്രമുഖ ഹൈപ്പർമാർക്കറ്റ് – സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനാണ് റീട്ടെയിൽ എംഇ അവാർഡ് ലഭിച്ചത്. ചില്ലറ വിൽപ്പനയിലെ ലുലുവിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. യുഎഇ, സൗദി, ഒമാൻ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135 ലധികം നോമിനേഷനുകൾ ലഭിച്ചിരുന്നു. 
.

Share this Article