"എം.എം മണി ഭാഷയ്ക്ക് ഉണ്ടാക്കിയ നിഘണ്ടു തെമ്മാടി നിഘണ്ടു"

Truetoc News Desk




◼️തിരിച്ചടിച്ച് സി.പി.ഐ നേതാവ് കെ.കെ ശിവരാമൻ

തിരുവനന്തപുരം: ആനി രാജയ്ക്കെതിരായ എം.എം മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ആനി രാജ ഡൽഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് കെ.കെ ശിവരാമൻ ചോദിച്ചു.

ഇടതുപക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണ്. മനുസ്മൃതിയുടെ അനുയായികള്‍ മണിയാശാന്‍ പറയുന്നതുപോലെ പറഞ്ഞാല്‍ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ആശയസംഹിതിയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ ആശയപ്രചാരകരായി എം.എം മണി മാറി. എം.എം മണി ഭാഷയ്ക്ക് ഉണ്ടാക്കിയ നിഘണ്ടു തെമ്മാടി നിഘണ്ടുവാണെന്നും കെ.കെ ശിവരാമൻ ആഞ്ഞടിച്ചു.
.

Share this Article