പുസ്തകങ്ങള്‍ മാത്രമല്ല, ലോകത്തെ കാണാൻ കൂടിയുള്ളതാണീ മേള: അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി

നാഷിഫ് അലിമിയാൻ


ഷാർജയ്ക്കും ലോകത്തിനുമിടയിലുളള രണ്ട് പാലങ്ങളാണ്, പ്രസാധകരുടെ സമ്മേളനവും, പുസ്തകോത്സവവും. അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തില്‍ 1041 പ്രസാധകരാണ് പങ്കെടുത്തത്. ലോകത്തിലെ പ്രസിദ്ധീകരണ വ്യവസായത്തിന്‍റെ അന്താരാഷ്ട്ര സംഗമ സ്ഥാനമാണ് ഷാർജയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഷാർജ: പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല, ലോകമെമ്പാടുമുളള വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായവരെ കാണാനും അവരുടെ വാക്കുകള്‍ കേള്‍ക്കാനും ഷാർജ പുസ്തകമേള അവസരമൊരുക്കുന്നു. ഇതൊക്കെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ ഒന്നാമതാകാന്‍ ഷാർജ പുസ്തകമേളയ്ക്ക് സഹായകമായതെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. ഷാർജയ്ക്കും ലോകത്തിനുമിടയിലുളള രണ്ട് പാലങ്ങളാണ്, പ്രസാധകരുടെ സമ്മേളനവും, പുസ്തകോത്സവവും. അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തില്‍ 1041 പ്രസാധകരാണ് പങ്കെടുത്തത്. ലോകത്തിലെ പ്രസിദ്ധീകരണ വ്യവസായത്തിന്‍റെ അന്താരാഷ്ട്ര സംഗമ സ്ഥാനമാണ് ഷാർജയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



പുസ്തകോത്സവത്തിന്‍റെ ആദ്യവിജയം ഭരണാധികാരിയുടെ സാന്നിദ്ധ്യം തന്നെയാണ്. ദീർഘ വീക്ഷണമുളള ഭരണാധികാരി ഷാർജ സുല്‍ത്താന്‍ നേരിട്ടെത്തി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ വിജയത്തിന്‍റെ ആദ്യപടി കയറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പറയുന്നു, ഇനിയുളള 12 ദിവസങ്ങളില്‍ ലോകം ഷാർജയില്‍ നിന്നും വായിക്കുന്നു, അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു.
.

Share this Article