കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
സ്വന്തം പ്രതിനിധി
ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്‍റെ ആറാം എഡിഷൻ ഒക്ടോബർ 29മുതൽ നവംബർ 27വരെ നടക്കും. പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ് കണക്കുകൂട്ടൽ
ദുബൈ: ആരോഗ്യസംരക്ഷണത്തിന്‍റെ ദുബൈ മാതൃകയായി അടയാളപ്പെടുത്തിയ ദുബൈ ഫിറ്റ്നസ്ചാലഞ്ച് വീണ്ടും. ചാലഞ്ചിന്‍റെ ആറാം എഡിഷൻ ഒക്ടോബർ 29മുതൽ നവംബർ 27വരെ നടക്കും. പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ് കണക്കുകൂട്ടൽ.
2017ൽ ആണ് ദുബൈ ചാലഞ്ചിന് തുടക്കം കുറിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം ആണ് ഈ വേറിട്ട പദ്ധതിക്കു പിന്നിൽ.
ഒരുമാസക്കാലം എല്ലാ ദിവസവും മുപ്പത് മിനുറ്റ് സമയം വ്യായാമത്തിന് ചെലവിടുക. ഇതാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ്ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ്തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടക്കും. ജീവിക്കാനുംജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ്പദ്ധതിനടപ്പിലാക്കുന്നത്. ആരോഗ്യകരമായജീവിതശൈലിക്ക്ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്ദുബൈ ഫിറ്റ്നസ്ചാലഞ്ചിന്റെ നിലപാടെന്ന്ശൈഖ് ഹംദാൻ വ്യക്തമാക്കി.
കഴിഞ്ഞവർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കുചേരും. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷണലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഇത്തവണയും ഉണ്ടായിരിക്കും. www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താണ്പരിപാടിയുടെ ഭാഗമാകേണ്ടത്.
സാങ്കേതിക തകരാർ; ദുബൈ മെട്രോസർവീസുകൾ തടസപ്പെട്ടു
October 31 202210 ലക്ഷം ദിർഹം സ്കോളർഷിപ്പുമായി ഗ്ലോബൽ വില്ലേജ്
January 10 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.