കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പഠിക്കൂ... വലിയ സ്വപ്നങ്ങള്‍ കാണൂ...
സ്വന്തം ലേഖകൻ
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് സന്ദേശവുമായി യു.എ.ഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നിങ്ങളെയോർത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ഭാവിയില്‍ നിങ്ങളെന്തായിത്തീരുമെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികള്‍ക്കുളള സന്ദേശത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.
അബൂദബി: വലിയ സ്വപ്നങ്ങള്‍ കാണാനും
പഠനത്തിലൂടെ മുന്നേറാനും
വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.
പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിദ്യാർത്ഥികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. പുതുതലമുറയുടെ അഭിലാഷങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ സ്കൂളുകള്‍ക്ക് വലിയ പങ്കുണ്ട്. അധ്യാപകർരെയും വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാവരേയും തന്‍റെ സന്ദേശത്തില്‍ അദ്ദേഹം പരാമർശിച്ചു.
യുഎഇയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്ന പശ്ചാത്തലത്തിലാണ്
യുഎഇ രാഷ്ട്രപതി
വിദ്യാർത്ഥികള്‍ക്കുളള സന്ദേശം നല്‍കിയത്. വിവിധ സ്കൂളുകളിലെ ക്ലാസ് റൂമുകളില്‍ അദ്ദേഹത്തിന്‍റെ സന്ദേശം പ്രക്ഷേപണം ചെയ്തു. സർക്കാർ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർച്ചയാണ് നടക്കുക.
വിദ്യാഭ്യാസം സ്‌കൂളിൽ മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാൻ സഹായിക്കുന്നതിന് കുടുംബങ്ങളുടെയും മുഴുവൻ സമൂഹത്തിന്‍റെ പങ്കാളിത്തം ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറയുന്നു.
നിങ്ങളെയോർത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ഭാവിയില്‍ നിങ്ങളെന്തായിത്തീരുമെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികള്‍ക്കുളള സന്ദേശം അദ്ദേഹം അവസാനിപ്പിക്കുന്നത്.
ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഗ്ലോബൽ വില്ലേജ്
December 02 2022നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022യുഎഇയിലെ ക്ലാസ്മുറികളിൽ ഇനി നിർമിത ബുദ്ധി അധ്യാപകരും
February 15 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.