കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പരിസ്ഥിതി സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്
0
അബുദാബി: പരിസ്ഥിതി സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് യു.എ.ഇ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽഹെരി.
രാജ്യത്തെ ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1972 ൽ ഐക്യരാഷ്ട്രസഭ (യുഎൻ) സ്റ്റോക്ക്ഹോമിൽ നടന്ന പരിസ്ഥിതി കോൺഫറൻസിന് 50 വർഷം തികയുകയാണ്. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര കോൺഫറൻസായി കണക്കാക്കപ്പെടുന്നു. ഈ കൂടിച്ചേരൽ ലോകമെമ്പാടുമുള്ള പരിസ്ഥിതി മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും രൂപീകരണത്തിന് പ്രചോദനമായി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പുതിയ ആഗോള കരാറുകൾക്ക് തുടക്കമിടുകയും യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
.
ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി
September 24 2024മലയാളി വിദ്യാർഥിയുടെ മരണം; ഖത്തറിലെ സ്കൂൾ അടച്ചുപൂട്ടി
September 14 2022റമസാനിൽ പ്രത്യേക പരിപാടികളുമായി ഗ്ലോബൽ വില്ലേജ്
March 29 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.