ദുബൈ അല്‍ മനാമ സ്ട്രീറ്റ് റോഡ് നിർമ്മാണം പകുതിയിലധികം പിന്നിട്ടു

Truetoc News Desk


◼️ 67 ശതമാനം പൂർത്തിയായതായി ആ‍ർടിഎ

ദുബൈ: ദുബൈ അല്‍ മനാമ സ്ട്രീറ്റ് റോഡ് നിർമ്മാണം 67 ശതമാനം പൂർത്തീകരിച്ചതായി ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെ ഗതാഗതത്തിന് തുറന്നുകൊടുത്ത ദുബായ് - അലൈന്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് അല്‍ മനാമ സ്ട്രീറ്റിലും നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. അല്‍ മൈദാന്‍ സ്ട്രീറ്റിനെ അല്‍ മനാമ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് പദ്ധതിയില്‍ പ്രധാനം. ഓരോ ദിശയിലേക്കും നാല് വരിപ്പാതയാണ് ഈ ഇടനാഴിയിലുളളത്.

മണിക്കൂറില്‍ 8000 വാഹനങ്ങള്‍ക്ക് യാത്ര സാധ്യമാകും. ദുബൈ-അൽ ഐൻ റോഡുമായി ബന്ധിപ്പിക്കുന്നതിനുളള സ്ലിപ്പ് ലെയ്‌നുകളുടെ നിർമ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഏദന്‍ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അല്‍ ഹമർ തുടങ്ങിയവ ഗതാഗത സിഗ്നലുകള്‍ ഉള്‍പ്പെടുത്തിയുളള നവീകരണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ മണിക്കൂറില്‍ 2000 വാഹനങ്ങളെന്ന രീതിയില്‍ റോഡിന്‍റെ ഗതാഗത ശേഷിയും വർദ്ധിക്കും. 

ഈ വർഷം മൂന്നാം പാദത്തില്‍ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അൽ മനാമ സ്ട്രീറ്റിന്‍റെയും സന സ്ട്രീറ്റിന്‍റെയും ഇന്‍റർസെഷനുകള്‍ ആർടിഎ അടുത്തിടെ തുറന്നിരുന്നു.
.

Share this Article