കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
രുചിയിലും വൈവിധ്യങ്ങൾ നിറച്ചുവെച്ച് ഇന്ത്യൻ ചാറ്റ് ബസാർ
സ്വന്തം ലേഖകൻ
അറബിക് ചൈനീസ് യൂറോപ്യന്‍ ഭക്ഷണങ്ങള്‍ തിന്ന് മടുത്തവര്‍ ഇന്ത്യന്‍ ചാറ്റ് ബസാറില്‍ എത്തുന്നു. ദേശി ചാറ്റ് സ്റ്റാളില്‍ വടക്കേ ഇന്ത്യന്‍ പറാത്തകള്‍ നിറഞ്ഞിരിക്കുന്നു. ദോശ എക്‌സ്പ്രസില്‍ വിവിധ തരം ദോശകളും അപ്പവും തമിഴ്‌നാടന്‍ ഊത്തപ്പം വരെയുണ്ട്. തന്തൂരി മട്കാ ചായ് സ്റ്റാളില്‍ എത്തിയാല്‍ പ്രത്യേകതരം മസാല ചായ കുടിക്കാം. മണ്‍ഗ്ലാസില്‍ ഒഴിച്ചുതരുന്ന വിവിധ തരം ഫ്‌ളേവറിലുള്ള ചായയുടെ രുചി വേറെ തന്നെ
ദുബൈ: എല്ലാത്തിലും വൈവിധ്യങ്ങളാണ് ഇന്ത്യയുടെ പ്രത്യേകത. ഭാഷയിലും വേഷത്തിലും ദേശത്തിലും വസ്ത്രത്തിലുമെന്ന് വേണ്ട, വ്യത്യസ്തതകൾ കൊണ്ടു വൈവിധ്യം തീർക്കുന്ന യഥാർത്ഥ ഇന്ത്യയെ ലോകത്തിന് അനുഭവിക്കാൻ പാത്രങ്ങളിൽ വൈവിധ്യങ്ങൾ വിളമ്പുകയാണ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യ. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും വലുതെന്ന് കരുതുന്ന ഇന്ത്യന്‍ പവലിയനോട് ചേർന്നുള്ള ഇന്ത്യൻ ചാറ്റ് ബസാറിൽ നിറയെ ഇൗ രുചിവൈവിധ്യങ്ങൾ. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളുടെയും പ്രധാനപ്പെട്ട വിഭവങ്ങളും ചാറ്റ് ബസാറില്‍ ലഭിക്കും. ഇപ്പോള്‍ റമസാനായതിനാല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ രുചിക്കാന്‍ അറബ് കുടുംബങ്ങളും മറ്റു വിദേശീയരും ധാരാളമായി ഇന്ത്യന്‍ ചാറ്റ് ബസാറിലെത്തുന്നുണ്ട്. ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ലോകത്തെവിടെയും പ്രിയപ്പെട്ടതാണ്.
അറബിക് ചൈനീസ് യൂറോപ്യന്‍ ഭക്ഷണങ്ങള്‍ തിന്ന് മടുത്തവര്‍ ഇന്ത്യന്‍ ചാറ്റ് ബസാറില്‍ എത്തുന്നു. ദേശി ചാറ്റ് സ്റ്റാളില്‍ വടക്കേ ഇന്ത്യന്‍ പറാത്തകള്‍ നിറഞ്ഞിരിക്കുന്നു. ദോശ എക്‌സ്പ്രസില്‍ വിവിധ തരം ദോശകളും അപ്പവും തമിഴ്‌നാടന്‍ ഊത്തപ്പം വരെയുണ്ട്. തന്തൂരി മട്കാ ചായ് സ്റ്റാളില്‍ എത്തിയാല്‍ പ്രത്യേകതരം മസാല ചായ കുടിക്കാം. മണ്‍ഗ്ലാസില്‍ ഒഴിച്ചുതരുന്ന വിവിധ തരം ഫ്‌ളേവറിലുള്ള ചായയുടെ രുചി വേറെ തന്നെ.
ഫലൂദ സ്റ്റാളില്‍ രാസ്മലായും വിവിധ തരം ഫലൂദയും ഐസ്‌ക്രീമും നോര്‍ത്ത് ഇന്ത്യന്‍ രുചിയില്‍ ലഭിക്കും. ഇതിന് പുറമെ ബോംബെ സാന്റ് വിച്ച് ചാറ്റ് ബസാറിലെ മുഖ്യഇനമാണ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ മുംബൈയിലെ സ്ട്രീറ്റ് ഭക്ഷണത്തെ ഓര്‍മ്മപ്പെടുത്തും. ഇന്ത്യന്‍ ചാറ്റ് ബസാറില്‍ ചൈനീസ് ഭക്ഷണവും ലഭ്യമാണ്. മിക്കതിനും 20 ദിർഹമാണ് വില. വില എത്ര നൽകിയാലും ഇൗ രുചി വേറെവിടെയും ലഭിക്കില്ലെന്നാണ് സന്ദർശകർ പറയുന്നത്. ഇത് നുകരാൻ മാത്രം താൻ എല്ലാവർഷവും ഇവിടെയെത്താറുണ്ടെന്ന് സന്ദർശകൻ പറഞ്ഞു. പ്ലെയിൻ ദോശ, ഗീ റോസ്റ്റ്, ബട്ടർ പ്ലെയിൻ ദോശ, മസാല ദോശ, മൈസൂർ, ഗീ റോസ്റ്റ് ബട്ടർ, പനീർ മസാല ദോശകൾ, ഒനിയൻ ദോശ തുടങ്ങി പതിനഞ്ചോളം വിഭവങ്ങൾ ഒരു സ്റ്റാളിൽ ലഭ്യമാണ്. ഓരോന്നിനും നാവിൽ വെള്ളമൂറുന്ന വേറിട്ട സ്വാദ്.
ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് പുരസ്കാര നിറവിൽ ദുബൈ മുനിസിപ്പാലിറ്റി
September 02 2022തടവുകാർക്ക് 65 ലക്ഷം ദിർഹം സാമ്പത്തികസഹായം നൽകുന്നു
November 01 2022അർജന്റീന തുടങ്ങി; അബൂദബിയിൽ നിന്ന്
November 17 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.