ദുബൈയിൽ നിന്ന് കളിയാരവുമായി ദിവസവും പറക്കുന്നത് 120 വിമാനങ്ങൾ

നജ്മത്തുല്ലൈൽ


‘മാച്ച് ഡേ’ ഷട്ടിൽ വിമാനങ്ങൾക്ക് പുറമേ ചാർട്ടേഡ് വിമാനങ്ങളുടെ സേവനവുമുണ്ടാകും. ഈ കാലയളവിൽ ഡി.ഡബ്ല്യു.സി. അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ എയർപോർട്ട്‌സ് അധികൃതർ പറഞ്ഞു. ഡിസംബർ അവസാനത്തോടുകൂടി മൊത്തം യാത്രക്കാരുടെ എണ്ണം 4,94,000 കടക്കുമെന്നാണ് പ്രതീക്ഷ

ദുബൈ: ഫുട്ബോൾ ലോകകപ്പ് ആരാധകർക്കായി ദുബൈ വേൾഡ് സെൻട്രൽ (ഡി.ഡബ്ല്യു.സി.) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിനം 120 വിമാനങ്ങൾ സർവീസ് നടത്തും. ഈ മാസം 20 മുതൽ ഡിസംബർ 19 വരെ ഫ്ളൈ ദുബായ്, ഖത്തർ എയർവെയ്സ് എന്നീ വിമാനക്കമ്പനികൾ നൂറുകണക്കിന് ആരാധകരെ കൊണ്ടുപോകുമെന്ന് ദുബൈ വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
‘മാച്ച് ഡേ’ ഷട്ടിൽ വിമാനങ്ങൾക്ക് പുറമേ ചാർട്ടേഡ് വിമാനങ്ങളുടെ സേവനവുമുണ്ടാകും. ഈ കാലയളവിൽ ഡി.ഡബ്ല്യു.സി. അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈ എയർപോർട്ട്‌സ് അധികൃതർ പറഞ്ഞു. ഡിസംബർ അവസാനത്തോടുകൂടി മൊത്തം യാത്രക്കാരുടെ എണ്ണം 4,94,000 കടക്കുമെന്നാണ് പ്രതീക്ഷ.

ദോഹയിലേക്കുള്ള ഗതാഗത സൗകര്യങ്ങളുടെ വിശദാംശങ്ങൾ, യാത്രാ നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പ്രതിവർഷം 265 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനൽ ഡി.ഡബ്ല്യു.സി.യിൽ പ്രവർത്തന സജ്ജമാണെന്ന് ദുബൈ വിമാനത്താവളങ്ങളുടെ സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു.
.

Share this Article