യുക്രൈന് യു.എ.ഇ.യുടെ 10 കോടി ഡോളർ സഹായം

സ്വന്തം ലേഖകൻ


സംഘർഷാവസ്ഥയിലുള്ള രാജ്യത്തോട് ഐക്യദാർഢ്യമെന്നോണമാണ് അധികസഹായം എത്തിക്കുന്നതെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. പോളണ്ട്, മോൾഡോവ എന്നിവിടങ്ങളിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി വിമാനങ്ങൾ അയക്കുന്നതിന് പുറമേയാണ് യുക്രൈൻ പൗരൻമാർക്ക് സഹായമെത്തിക്കുന്നത്. സമീപമാസങ്ങളിൽ സമാനമായ ദുരിതാശ്വാസസഹായം നൽകിയിട്ടുണ്ടെന്നും അൽ ഹാഷിമി വ്യക്തമാക്കി

അബൂദബി: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുക്രൈൻ ജനതയ്ക്ക് യു.എ.ഇ.യുടെ കൂടുതൽ സഹായമെത്തുന്നു. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുക്രൈൻ ജനതയ്ക്കായി 10 കോടി ഡോളർ മാനുഷിക ദുരിതാശ്വാസ സഹായം നൽകാൻ ഉത്തരവിട്ടു.

സംഘർഷാവസ്ഥയിലുള്ള രാജ്യത്തോട് ഐക്യദാർഢ്യമെന്നോണമാണ് അധികസഹായം എത്തിക്കുന്നതെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. പോളണ്ട്, മോൾഡോവ എന്നിവിടങ്ങളിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി വിമാനങ്ങൾ അയക്കുന്നതിന് പുറമേയാണ് യുക്രൈൻ പൗരൻമാർക്ക് സഹായമെത്തിക്കുന്നത്. സമീപമാസങ്ങളിൽ സമാനമായ ദുരിതാശ്വാസസഹായം നൽകിയിട്ടുണ്ടെന്നും അൽ ഹാഷിമി വ്യക്തമാക്കി.

.

Share this Article