കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
യു.എ.ഇയിൽ നിന്ന് ട്രെയിൻ മാർഗം ഒമാനിലെത്താം; സംയുക്ത റെയിൽ പദ്ധതി കരാറിൽ ഒപ്പുവച്ചു

സ്വന്തം ലേഖകൻ
ഒമാനിലെ സുഹാർ മുതൽ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഈ റൂട്ടിൽ മണിക്കൂറിൽ 200 കി.മീ വേഗതയിലാണ് പാസഞ്ചർ ട്രെയ്‌നുകൾ ഓടുക. നടത്തിപ്പിനായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി ഒരു കമ്പനി സ്ഥാപിക്കും
മസ്കത്ത്: റെയിൽവേ മേഖലയിൽ ഒമാനും യു.എ.ഇയും സഹകരിക്കുന്നതിന്റെ ഭാഗമായി ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള സഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 1.160 ബില്യൺ ഒമാൻ റിയാലാണ് (ഏകദേശം 3 ബില്യൺ യു.എസ് ഡോളർ) ഇതിനായി നിക്ഷേപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി ഒരു കമ്പനി സ്ഥാപിക്കും.
സുഹാർ മുതൽ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് റെയിൽവേ പദ്ധതി നടപ്പിലാക്കുക. ഈ റൂട്ടിൽ മണിക്കൂറിൽ 200 കി.മീ വേഗതയിലാണ് പാസഞ്ചർ ട്രെയ്‌നുകൾ ഓടുക. ചരക്കുവണ്ടികൾക്ക 120 കി.മീറ്റർ വേഗതയായിരിക്കും. സുഹറിനും അബൂദബിക്കുമിടയിൽ 100 മിനുറ്റിന്റെ ദൈർഘ്യമാണുണ്ടാവുക. സുഹാറിനും അൽഐനിനുമിടയിൽ 47 മിനുട്ടുകൾകൊണ്ട് എത്തിച്ചേരാം.
ദേശഭേദമില്ലാത്തതാണ് ഭക്ഷണവും രുചി ആസ്വാദനവും
November 06 2022
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
March 04 2022
രുചികളിലൂടെ ഒഴുകി നടക്കാം
February 17 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.