ദേശഭേദമില്ലാത്തതാണ് ഭക്ഷണവും രുചി ആസ്വാദനവും

സ്വന്തം ലേഖകൻ


കുക്കറി ഷോയിൽ ഒരു മണിക്കൂറിനകം മൂന്ന് വിഭവങ്ങൾ ഉണ്ടാക്കി പാചക സ്‌നേഹികൾക്ക് അനുഭൂതി പകർന്നു. ഇന്റോ-അറേബ്യൻ രുചിക്കൂട്ടിൽ മട്ടനും ഈന്തപ്പഴവും ഉപയോഗിച്ച് പാചകം ചെയ്ത കജൂർ മട്ടൻകറി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലും അറേബ്യൻ രാജ്യങ്ങളിലും ഉപയോഗിക്കുന്ന മസാലകൾ ചേർത്താണ് ഈ പ്രത്യേക വിഭവം തയ്യാറാക്കിയത്. മുംബൈയിലെ പ്രിയപ്പെട്ട വിഭവമായ ചെമ്മീൻ പുലാവ്, ചിക്കൻ കബാബ് എന്നീ വിഭവങ്ങളും കുക്കറി ഷോയിൽ അവതരിപ്പിച്ചു. വിക്കി രത്‌നാനി രചിച്ച ‘അർബൻ ദേശി’ എന്ന പാചക പുസ്തകവും പ്രദർശിപ്പിച്ചു 

ഷാർജ: ലോകമെമ്പാടുമുള്ള മനുഷ്യർ രുചി ആസ്വാദിക്കുന്നതിൽ വ്യത്യാസമില്ലെന്നും ഭക്ഷണത്തിൽ മസാലക്കൂട്ടുകൾ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധൻ വിക്കി രത്നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചകവേളയിൽ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകൾ പ്രയോഗിക്കുന്നത്. ഇതിൽവരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്, സ്പൈസി എന്നിങ്ങനെ വേർതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ പാചകത്തിൽ സുഗന്ധദ്രവ്യങ്ങൾ മികച്ചരീതിയിൽ ഉപയോഗിക്കുന്നതിനാൽ നല്ലവാസന നമുക്ക് അനുഭവപ്പെടുന്നു. അതേസമയം ഇന്ത്യൻഭക്ഷണങ്ങൾ പൊതുവേ ഹോട്ടും സ്പൈസിയുമായിരിക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുക്കറി ഷോ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിക്കി രത്നാനി.

കുക്കറി ഷോയിൽ ഒരു മണിക്കൂറിനകം മൂന്ന് വിഭവങ്ങൾ ഉണ്ടാക്കി പാചക സ്‌നേഹികൾക്ക് അനുഭൂതി പകർന്നു. ഇന്റോ-അറേബ്യൻ രുചിക്കൂട്ടിൽ മട്ടനും ഈന്തപ്പഴവും ഉപയോഗിച്ച് പാചകം ചെയ്ത കജൂർ മട്ടൻകറി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലും അറേബ്യൻ രാജ്യങ്ങളിലും ഉപയോഗിക്കുന്ന മസാലകൾ ചേർത്താണ് ഈ പ്രത്യേക വിഭവം തയ്യാറാക്കിയത്. മുംബൈയിലെ പ്രിയപ്പെട്ട വിഭവമായ ചെമ്മീൻ പുലാവ്, ചിക്കൻ കബാബ് എന്നീ വിഭവങ്ങളും കുക്കറി ഷോയിൽ അവതരിപ്പിച്ചു. വിക്കി രത്‌നാനി രചിച്ച ‘അർബൻ ദേശി’ എന്ന പാചക പുസ്തകവും പ്രദർശിപ്പിച്ചു. തുടക്കക്കാർക്ക് വരെ എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്ന മികച്ച പാചകക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.

ലോക പ്രശസ്തനായ വിക്കി എല്ലാ ഭൂഖണ്ഡങ്ങളിലെയും ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതിലൂടെ ഭക്ഷണപ്രിയർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. എൻ.ഡി ടിവി ഷോയിൽ പാചക ഷോ ചെയ്യുന്ന വിക്കി രത്‌നാനിക്ക് 2015-ൽ ഇന്ത്യയിലെ മികച്ച പാചക അവാർഡ് ലഭിച്ചിരുന്നു.
.

Share this Article