ദുബൈ മെഹ്ഫിൽ ആൽബം ഫെസ്റ്റ്; ഫലം പ്രഖ്യാപിച്ചു

ബഷീർ മാറഞ്ചേരി




റഫീഖ് അഹമ്മദിനും അൻസാരി കരൂപ്പടന്നക്കും പുരസ്കാരം. മികച്ച ​ഗാനരചനക്കാണ് റഫീഖ് അഹമ്മദിന് അവാർഡ്. മികച്ച സംവിധായകനായി അൻസാരി കരൂപ്പടന്ന തെരെഞ്ഞെടുക്കപ്പെട്ടു. 'ഒരിക്കൽ മാത്രം' ആണ് മികച്ച ആൽബം



ദുബൈ: ദുബൈ മെഹ്ഫിൽ ഇന്റർനാഷണൽ ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റ് ഫലപ്രഖ്യാപനം ദുബൈയിൽ നടന്നു. കവിയും ​ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉൾപെടെ എട്ടോളം പേർക്ക് പുരസ്കാരം. 'നീൾ മിഴിക്കോണിൽ' എന്ന പാട്ടിനാണ് മികച്ച രചനക്കുള്ള പുരസ്കാരം റഫീഖ് അഹമ്മദിനെ തേടിയെത്തിയത്. മികച്ച സംവിധായകനായി 'ലക്ഷ്മി' അണിയിച്ചൊരുക്കിയ അൻസാരി കരൂപ്പടന്ന തെരെഞ്ഞെടുക്കപ്പെട്ടു. 'ഒരിക്കൽ മാത്രം' ആണ് മികച്ച ആൽബം. സംഗീതം - കലാദേവി ഹരിദാസ് പാരപ്പിള്ളി (കൂടെ വരുവാൻ ), ക്യാമറ -   പ്രദീപ് പുതുശേരി (മാതേവരേ), എഡിറ്റിംഗ് - നിതിൻ കാട്ടിൽ (ഒരിക്കൽ മാത്രം), ഗായകൻ - ഷക്കീർ സരിഗ ( വെയിൽ നേർത്തു പോയതും), ഗായിക - പാർവതി പാലയൂർ (മാതേവരേ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ. 




മികച്ച ആൽബം - ഒരിക്കൽ മാത്രം
സംവിധായകൻ - അൻസാരി കരൂപ്പടന്ന  (ലക്ഷ്മി)
രചന -  റഫീഖ് അഹമ്മദ് (നീൾ മിഴിക്കോണിൽ) 
സംഗീതം - കലാദേവി ഹരിദാസ് പാരപ്പിള്ളി (കൂടെ വരുവാൻ )
ക്യാമറ -   പ്രദീപ് പുതുശേരി (മാതേവരേ)
എഡിറ്റിംഗ് - നിതിൻ കാട്ടിൽ (ഒരിക്കൽ മാത്രം)
ഗായകൻ - ഷക്കീർ സരിഗ ( വെയിൽ നേർത്തു പോയതും)
ഗായിക - പാർവതി പാലയൂർ (മാതേവരേ)





.

Share this Article