'മായാത്ത കാൽപ്പാടുകൾ' പ്രകാശിപ്പിച്ചു

സ്വന്തം ലേഖകൻ


യുവകലാസാഹിതി ദുബൈ യൂണിറ്റ് മുൻ സെക്രട്ടറി നനിഷ് ഗുരുവായൂരിന്റെ സ്മരണയ്ക്കായി യൂണിറ്റ് നടത്തിയ കഥാ രചന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കഥാസമാഹാരമായ മായാത്ത കാൽപ്പാടുകളുടെ   പ്രകാശനം ഷാർജ പുസ്തകോത്സവനഗരിയിൽ പ്രഭാത് ബുക്ക് ഹൗസ് സ്റ്റാളിൽ നടന്നു

ഷാർജ: യുവകലാസാഹിതി ദുബൈ യൂണിറ്റ് മുൻ സെക്രട്ടറി നനിഷ് ഗുരുവായൂരിന്റെ സ്മരണയ്ക്കായി യൂണിറ്റ് നടത്തിയ കഥാ രചന മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കഥാസമാഹാരമായ മായാത്ത കാൽപ്പാടുകളുടെ   പ്രകാശനം ഷാർജ പുസ്തകോത്സവനഗരിയിൽ പ്രഭാത് ബുക്ക് ഹൗസ് സ്റ്റാളിൽ നടന്നു. സനീഷിന്റെ ഓർമ്മകൾ തങ്ങി നിന്ന വികാരനിർഭരമായ ചടങ്ങിൽ കൈപ്പമംഗലം എം.എൽ.എ ഇ ടി ടൈസൺ മാസ്റ്റർ  പ്രസിദ്ധ നാടകകൃത്തും സംഗീത നാടക അക്കാദമി ആക്ടിങ് ചെയർമാനുമായ സേവ്യർ പുൽപ്പാടിന് പുസ്തകം  നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
യുവകലാസാഹിതി യുഎഇ വൈസ് പ്രസിഡൻറ് സുഭാഷ് ദാസ് നിയന്ത്രിച്ച ചടങ്ങിൽ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, മുൻ ജനറൽ സെക്രട്ടറിമാരായ പി ശിവപ്രസാദ്, വിൽസൺ തോമസ്, ഇന്ത്യൻ അസോസിയേഷൻ കമ്മിറ്റി അംഗം പ്രദീഷ് ചിതറ, യുവകലാസാഹിതി ട്രഷറർ കെ വി വിനോദൻ യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി അംഗം സർഗ്ഗ റോയി, സമാഹാരത്തിലെ കഥകളിൽ ഒന്ന് രചിച്ച ജിഷ സന്ദീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
642 എൻട്രികളിൽ നിന്നും തെരഞ്ഞെടുത്ത 16 കഥകളാണ് സമാഹാരത്തിൽ ഉള്ളത്. പ്രസിദ്ധ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്റെ ഉപദേശ നിർദേശങ്ങൾ പ്രകാരമാണ് കഥകൾ തെരഞ്ഞെടുത്തത്. യുവകലാസാഹിതി ദുബൈ യൂണിറ്റിന് വേണ്ടി പ്രഭാത് ബുക്ക് ഹൗസ് ആണ് കഥാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
.

Share this Article