നിപ വൈറസ്; മലപ്പുറത്ത് 214 പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ


ആനക്കയം,​ പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണം

മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
 ആനക്കയം,​ പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേ‌ർപ്പെടുത്തി.നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയി..ട്ടുണ്ട്.ഇവരിൽ 60 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്
 
നിപ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ്,​ മാതാവ്,​ അമ്മാവൻ എന്നിവർ ക്വാറന്റീനിലാണ. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെയും നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
 
ആനക്കയം,​ പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കടകൾ രാവിലെ 10 മുതൽ അഞ്ച് മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. മലപ്പുറത്ത് കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.

.

Share this Article